Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ]
പോയി വരുന്ന കൂട്ടുകാരികൾ അവിടുത്തെ കാഴ്ചകളൊക്കെ ക്ലാസിലിരുന്ന് പറയുമ്പോ അംബിക വേദനയോടെയാണ് അതെല്ലാം കേൾക്കുക..മൈസൂർ പാലസിനെ പറ്റിയും, വൃന്ദാവൻ ഗാർഡനെ പറ്റിയും, മൃഗശാലയെ പറ്റിയുമൊക്കെ കൂട്ടുകാർ വർണിച്ച് പറയുമ്പോ കരഞ്ഞ് പോയിട്ടുണ്ട്.. കോളേജിൽ പഠിക്കുമ്പോഴും ഒരു യാത്ര പോവാൻ അംബികക്ക് പറ്റിയില്ല.. പിന്നെ ജോലി കിട്ടിക്കഴിഞ്ഞും, അതിന് ശേഷം കല്യാണം കഴിഞ്ഞിട്ടും ഒരു യാത്രക്കുള്ള അവസരം ഒത്ത് വന്നില്ല.. പിന്നെ അംബികക്കും അതിനുള്ള താൽപര്യം പോയി..
എന്നാലും കൂട്ടുകാരികൾ വർണിച്ച് പറഞ്ഞ മൈസൂരെന്ന സ്ഥലം കാണാൻ അംബികക്ക് ഉള്ളിൽ ഒരാഗ്രഹമുണ്ടായിരുന്നു.. ഇപ്പോൾ ഒരവസരം വന്നപ്പോ ആദ്യം അവളോർത്തും മൈസൂരാണ്..
സുരേഷ് എല്ലാവരുമായി സംസാരിച്ചു..അതിൽ നിത്യക്ക് മൈസൂർ തീരെ താൽപര്യമില്ലായിരുന്നു..അവൾ കോളേജിൽ പഠിക്കുമ്പോ പലവട്ടം പോയതാണ്..എന്നാലും മാഡം ഒരു താൽപര്യം പറഞ്ഞതല്ലേ, അത് തന്നെ മതി എന്ന് പറഞ് സുരേഷ് അവളെ സമാധാനിപ്പിച്ചു..വേണുവിനും സുകുമാരനും പിന്നെ ഇന്ന സ്ഥലം എന്നില്ല.. ഇത് വരെ ടൂറ് പോയിട്ടില്ലാത്ത അവർക്ക് എവിടെപ്പോയാലും ഒരുപോലെയാണ്..
മൈസൂരെന്ന് കേട്ടപ്പോ മുസ്തഫാക്ക് ആവേശമായി.. അവന്റെ മൂത്താപ്പാക്ക് അവിടെ ഹോട്ടൽ ബിസിനസാണ്..മൂത്താപ്പ രണ്ട് വർഷം മുൻപ് മരിച്ചെങ്കിലും അയാളുടെ മകൻ അബ്ബാസാണിപ്പോ എല്ലാം നോക്കി നടത്തുന്നത്..മൈസൂരിൽ രണ്ട് ഹോട്ടലുകളുണ്ട് ഇപ്പോ അബ്ബാസിന്.. അവിടെ നാലഞ്ചേക്കർ തോട്ടവും അതിലൊരു വീടും ഉണ്ട്.. മുസ്തഫ പലവട്ടം ആ വീട്ടിൽ പോയി താമസിച്ചതാണ്..
അബ്ബാസിന്റെ ഭാര്യയുടെ പ്രവസത്തിനായി അവരിപ്പോ നാട്ടിലുണ്ട്..ആ വീട് ഒഴിഞ്ഞ് കിടക്കുകയാണ്.. രണ്ട് ദിവസം താമസിക്കാൻ മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലുള്ള അബ്ബാസിന്റെ വീട് മുസ്തഫ പറഞ്ഞ് റെഡിയാക്കിയിട്ടുണ്ട്.. അവിടെയാണ് ഈ സംഘം രണ്ട് ദിവസം താമസിക്കുക..
💬 Comments
View all comments