Chapter Title : മകൾ [അൻസിയ]
മകൾ | Makal
Makal Part 1 bY അൻസിയ
"മോളെ ഇന്നല്ലെ ഹോസ്പിറ്റലിൽ പോകേണ്ടത് നിങ്ങൾക്ക്....??
"അച്ഛാ ചേട്ടൻ ഇനി പോകണ്ട എന്നാ പറയുന്നത്...."
"അതെന്തു പറ്റി അവന്....??
"കാണിച്ചിട്ടൊന്നും കാര്യമില്ല കുട്ടികൾ ആകുമ്പോ ആവട്ടെ എന്ന്..."
"ഹേയ് അതൊന്നും ശരിയാവില്ല ഇത്രയും കാലം കാണിച്ച് മരുന്ന് കഴിച്ചിട്ട് ഇപ്പൊ അതിന്റെ ഫലം അങ് പോകില്ലേ....??
"അച്ഛൻ ഒന്ന് പറഞ്ഞു നോക്ക്..."
എന്ന് പറഞ് സുമ അകത്തേക്ക് പോയി.... പിറകെ പോയ വാസുദേവൻ നായർ മരുമകൻ രമേശന്റെ മുറിയിലേക്ക് ചെന്ന് കാര്യങ്ങൾ ചോദിച്ചു....
"അച്ഛാ രണ്ടു പേർക്കും കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നാണ് കണ്ട എല്ലാ ഡോക്ടർമാരും പറഞ്ഞത് .... ഇനി ദൈവ നിശ്ചയം പോലെ നടക്കട്ടെ..."
"എന്നാലും മോനെ മരുന്ന് കഴിച്ചാൽ അല്ലെ പെട്ടന്ന് ആകു..."
"അഞ്ച് കൊല്ലം കഴിച്ചില്ലെ എന്നിട്ട് ഒന്നും ആയില്ല ഇനി എനിക്ക് വയ്യ...."
അതിനു മറുപടി പറയാൻ നിൽക്കാതെ നായർ പുറത്തേക്ക് നടന്നു....
നായരുടെ ഭാര്യ മരിച്ചതിന് ശേഷം ആണ് മകൾ സുമയും മരുമകനും നായർക്ക് ഭാഗം കിട്ടിയ വലിയ തറവാട്ടിലേക്ക് താമസം മാറിയത്.... ആദ്യമൊക്കെ താല്പര്യ കുറവ് ഉണ്ടായിരുന്നെങ്കിലും അച്ഛന്റെ കാല ശേഷം തന്റെ ഭാര്യക്ക് അവകാശ പെട്ട സ്വത്തുക്കൾ ആണല്ലോ ഇതെല്ലാം എന്ന് കരുതിയാണ് രമേശൻ ഇങ്ങോട്ട് താമസം മാറിയത്...... സാമ്പത്തികം കൊണ്ട് വളരെ മുൻപന്തിയിൽ ആണെങ്കിലും മകൾ സുമക്ക് മക്കൾ ഇല്ലാത്ത കാരണം ഈ സ്വത്തുക്കൾ എല്ലാം അന്യധീന പെട്ട് പോകുമല്ലോ എന്നായിരുന്നു നായരുടെ പേടി......
രമേശൻ ജോലിക്ക് പോകാൻ ഇറങ്ങിയപ്പോ അവനോടുള്ള ദേശ്യം മുഖത്തു കാണിച്ചു കൊണ്ട് തന്നെ നായർ ഉമ്മറത്ത് കസേരയിൽ ഇരുന്നു..... അവൻ പോയപ്പോ അയാൾ മകളെ പുറത്തേക്ക് വിളിച്ചു.....
"മോളെ അവനോട് ഞാൻ സംസാരിച്ചു...."
"എല്ലാം ഞാൻ കേട്ടു അച്ഛാ...."
"ഇനി എന്ത് ചെയ്യും....???
"എന്ത് ചെയ്യാൻ ഇത് തന്നെയാ നല്ലത് വെറുതെ മരുന്ന് വാങ്ങി കഴികേണ്ടല്ലോ...."
"എന്താ നീ പറയുന്നത്.... വെറുതെയോ...??
ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത സുമ അച്ഛനെ നോക്കാതെ മുരണ്ടു....
"മരുന്ന് കഴിച്ചാൽ മാത്രം പോരാ...."
💬 Comments
View all comments