Chapter Title : മകൾ [അൻസിയ]
മുഖത്തു കാണിച്ചു കൊണ്ട് തന്നെ നായർ ഉമ്മറത്ത് കസേരയിൽ ഇരുന്നു..... അവൻ പോയപ്പോ അയാൾ മകളെ പുറത്തേക്ക് വിളിച്ചു.....
"മോളെ അവനോട് ഞാൻ സംസാരിച്ചു...."
"എല്ലാം ഞാൻ കേട്ടു അച്ഛാ...."
"ഇനി എന്ത് ചെയ്യും....???
"എന്ത് ചെയ്യാൻ ഇത് തന്നെയാ നല്ലത് വെറുതെ മരുന്ന് വാങ്ങി കഴികേണ്ടല്ലോ...."
"എന്താ നീ പറയുന്നത്.... വെറുതെയോ...??
ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത സുമ അച്ഛനെ നോക്കാതെ മുരണ്ടു....
"മരുന്ന് കഴിച്ചാൽ മാത്രം പോരാ...."
എന്ന് പറഞ്ഞവൾ വേഗത്തിൽ തിരിഞ്ഞു നടന്നു..... കലി തുള്ളി അകത്തേക്ക് നടന്ന് പോകുന്ന മകളെ നോക്കി അയാൾ വാ പൊളിച്ചിരുന്നു.... എന്താണ് അവൾ പറഞ്ഞതിനർത്ഥം എന്താണ് അവർക്കുള്ളിലുള്ള പ്രശ്‌നം... ഒരായിരം ചോദ്യങ്ങളുമായി നായർ കോലായിൽ നടന്നു.....
അച്ഛനോട് അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞു എങ്കിലും ഉള്ളിൽ കാലങ്ങളായി കൊണ്ട് നടന്ന ഭാരം കുറഞ്ഞത് പോലെ അവൾക്ക് തോന്നി...
കുറച്ചു സമയം കഴിഞ്ഞും മകളെ പുറത്തൊന്നും കാണാത്തത് കൊണ്ട് അയാൾ അകത്തേക്ക് കയറി ചെന്നു... അടുക്കളയിലും അകത്തും മകളെ കാണാഞ് നായർ അവളുടെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി... കമഴ്ന്ന് കിടന്ന് തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുന്ന സുമയെ കണ്ടയാൾ കുറച്ചു നേരം വാതിൽക്കൽ തന്നെ നിന്നു... അവളോട് കാര്യങ്ങൾ എങ്ങനെ ചോദിക്കും... വീട്ടിൽ പെണ്ണ് ഇല്ലാത്തതിന്റെ കുറവയാൾക്ക് ശരിക്കും മനസ്സിലായി.....
ഒരു അച്ഛനായ തന്നോട് മകൾക്ക് എല്ലാ കാര്യങ്ങളും പറയാൻ പറ്റില്ല എന്ന കാര്യവും അയാൾക്ക് മനസ്സിലായി.... കോലായിൽ വന്ന് അയാൾ അകത്തേക്ക് നോക്കി മോളെ എന്ന് നീട്ടി വിളിച്ചു.... അച്ഛന്റെ വിളി കേട്ടിട്ടും സുമ
💬 Comments
View all comments