Chapter Title : മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]
ഒട്ടും കണ്ട്രോൾ ഇല്ലാത്ത ടൈപ്പ് ആണല്ലോ. എങ്ങാനും അവൻ തന്റെമേൽ അധികാരം കാണിച്ചാൽ ചിലപ്പോ താൻ വഴങ്ങിപ്പോകും! അതുണ്ടാകരുത്. അത്രയേ ഉള്ളു.
അശോകൻ ചിക്കൻ വാങ്ങിക്കാൻ കവലയിലേക്ക് ദീപുവിന്റെ ബൈക്കിൽ ചെന്നു. ആ സമയം ദീപു സിന്ധുവുമായി സംസാരിക്കാം എന്നോർത്തുകൊണ്ട് കട്ടിലിൽ നിന്നും ചാടിയെണീറ്റു അടുക്കളയിലേക്കോടി. മുരിങ്ങക്കായ നുറുക്കുക ആയിരുന്ന സിന്ധുവിനെ ദീപു പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചതും അവളവന്റെ കരണം നോക്കിയൊന്നു അടിച്ചു. ദീപു ഒരു നിമിഷം പതറിപ്പോയി.
“എട്ടത്തീ.”
“അയ്യോ! എടാ ….ഞാൻ” ദീപുവിന്റെ കണ്ണിൽ നിന്നും പെട്ടന്ന് കണ്ണീരൊഴുകി. അത് തുടക്കാൻ സിന്ധു യാന്ത്രികമായി കൈ നീട്ടിയതും ദീപു വേഗം തിരിഞ്ഞു നടന്നു. ഇത്രയും ദിവസവും ഒന്നിച്ചു നടന്നിട്ടും കുസൃതി കാട്ടിയിട്ടും തന്നെ ഏട്ടത്തിക്ക് മനസിലായില്ലലോ എന്ന വിഷമം ആയിരുന്നു അവന്. വാതിൽ അടച്ചുകൊണ്ട് അവൻ തനിച്ചിരുന്നു. എന്തൊക്കൊയോ ആലോചിച്ചു.
“ദീപൂ…ഡാ തുറക്കടാ” സിന്ധു രണ്ടുമൂന്നാവർത്തി വിളിച്ചെങ്കിലുമാവാൻ വിളി കേട്ടില്ല. തുറന്നതുമില്ല.
ശേഷം അശോകൻ വന്ന ശേഷമാണ് തുറന്നത്. ചിക്കൻ കറി കൂടി ഭക്ഷണം കഴിച്ചശേഷം, എല്ലാരും കൂടെ പാടത്തൂടെ നടന്നു തറവാട്ടിൽ വല്യമ്മയെയും വല്യച്ഛനെയും കാണാൻ പോയി. അവിടെ നിന്നും ചായയും അച്ചപ്പവുമൊക്കെ കഴിച്ചും സിന്ധുവിന് കുറച്ചു പൊതിഞ്ഞും കൊടുത്തു.
അടുത്ത ദിവസവും ദീപുവും സിന്ധുവും കാര്യമായൊന്നും മിണ്ടിയില്ല. അശോകന് അതിലൊട്ടും അതിശയോക്തിയും തോന്നിയില്ല. പണ്ടും അവരങ്ങനെയൊക്കെ തന്നെയാണല്ലോ എന്നവനോർത്തു.
അമ്പലകമ്മിറ്റിയിൽ ഉള്ള അശോകൻ കാടാമ്പുഴ യാത്രയുമായി ബന്ധപ്പെട്ടുള്ള കണക്കും കാര്യവും നോക്കാൻ ക്ലബിൽ ആയിരുന്നു, ആ നേരം സിന്ധു ദീപുവിന്റെ മുറിയിലേക്ക് വന്നു. അവൻ മാസികയും വായിച്ചു ബെഡിൽ ചരിഞ്ഞു കിടപ്പായിരുന്നു.
💬 Comments
View all comments