0%

Chapter Title : മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]

Author : കൊമ്പൻ Read All Parts 11.5K

അവന്റെ കൂടെ നീ ബൈക്കിൽ പലിശപിരിക്കാൻ പോയാൽ മതി. അവന്റെ കൂടെ നിന്ന ചെറിയച്ഛന്റെ മകൻ കഴിഞ്ഞയാഴ്ച മസ്കറ്റിലേക്ക് പോയി പോലും, ഇന്നലെ വരും കാറിൽ വെച്ചവൻ പറഞ്ഞതാ. പണം കൈകാര്യം ചെയ്യണ്ടേ വിശ്വാസമുള്ള ആള് വേണമല്ലോ.”
“ഉം!”
“പോകില്ലേ നീ?” അശോകൻ വീണ്ടുമൊരവർത്തി ചോദിച്ചു.
“പോകാം ഏട്ടാ.”
“അവർക്കൊരുപാട് സ്‌ഥാപനങ്ങൾ ഉണ്ട്. നോക്കിയും കണ്ടും നിന്നാൽ നിനക്കും രക്ഷപെടാം, മനസ്സിലായോ നിനക്ക്‌”
“മനസിലായി”
“എങ്കിലിന്നു രാവിലെ ഒന്ന് പോയി കാണ് അവനെ!”
“ശെരി ഏട്ടാ” സിന്ധുവിനുമത് കേട്ടതും ഒരല്പം ആശ്വാസമായി, ദീപുവിന്റെ പിള്ളേരുകളിയൊക്കെ നിർത്താനുള്ള സമയമായല്ലോ.
പിറ്റേന്ന് അശോകനെ സ്റ്റേഷനിലേക്ക് ദീപു വിട്ടു. അവനു വട്ടചിലവിനുള്ള പൈസ കൊടുക്കാനും ഏട്ടൻ അശോകൻ മറന്നില്ല. ദീപു തിരിച്ചു വീടെത്തിയ ശേഷം കുളിയും കഴിഞ്ഞു, സിന്ധു അപ്പോഴേക്കും ഇഡലി ഉണ്ടാക്കിയിരുന്നു. അവർ രണ്ടാളും കൂടെ ടേബിളിനു എതിരെ ഇരുന്നു കഴിക്കുന്ന നേരം പറഞ്ഞു.
“അപ്പൊ ജോലിക്ക് പോവാൻ പോകയാണ് അല്ലെ?”
“ഏട്ടന്റെ റെക്കമെൻഡേഷൻ അല്ലെ!”
“അതിനെന്താ ജോലിക്കൊരു അന്തസൊക്കെയില്ലേ?”
“കൂടുതലാ.”
“മുത്തശ്ശിയെ വിളിക്കാൻ പോണ്ടേ? !എട്ടത്തീ”
“പോണം!”
“അതിനു മുൻപ് നിനക്കെങ്ങനെയാ ജോലി കിട്ടിയെന്നു അറിയോ?”
“ഏട്ടൻ പറഞ്ഞിട്ട്!”
“ഞാനാ നിന്റേട്ടനോട് പറഞ്ഞെ!”
കുശുമ്പോടെ സിന്ധു അവന്റെ മുഖത്തേക്ക് നോക്കി ചുണ്ടുകൊണ്ട് ഒരു കോഷ്ടി കാണിച്ചു. “ഒന്നുടെ കഴിക്കേടാ.. ജോലിക്ക് പോണ്ടതല്ലേ…” അവനെ ഭരിക്കുന്നതിൽ പൂർണ്ണ വിജയം കൈവരിച്ച സിന്ധു അവന്റെ പ്ളേറ്റിലേക്ക് ഇഡലി ഇട്ടതും അവൻ നാണത്തോടെ അതും കഴിക്കാൻ തുടങ്ങി. മുൻപൊക്കെ എനിക്ക് വേണ്ടത് ഞാനെടുത്തു കഴിച്ചോളാം എന്നായിരുന്നു അവന്റെ പല്ലവി.
കഴിച്ച ശേഷം, ദീപു

💬 Comments

View all comments