Chapter Title : മലർവാടി 1 [Mizmu-The copier]
സമയം ഉച്ച ...വലിയ ചൂടില്ലാത്ത കാലാവസ്ഥ...
അഭി -അഥവാ ഞാൻ അമ്പലകുളത്തിന്റെ അല്പം ഉയർന്ന ഭാഗത്ത് കുളത്തിന്റെ അകത്തേക്ക് കാലിട്ടാട്ടി കല്പടവിൽ ഇരിക്കുകയാണ്...
പുറകിലുള്ള വലിയ ചീനി മരത്തിന്റെ നല്ല തണലും...
തഴുകി തലോടി പോകുന്ന ഇളം കാറ്റും...
കുളത്തിലെ പകൽ മീനുകളുടെ നീരാട്ടും ...
കുളത്തിന്റെ ഒരു മൂലയിൽ ചെറുതായി തലപൊക്കിവെച്ച് വല്ല കുളിസീനും കാണാൻ പറ്റുമോ എന്നെത്തിനോക്കുന്ന ആമക്കുട്ടനും ...
ആമക്കുട്ടനെ ഉപദേശിക്കാനെന്നവണ്ണം താമര ഇലയിൽ ഗമയോടെ ഇരിക്കുന്ന താവളക്കുട്ടനും ...
എല്ലാം വീക്ഷിച്ചു എന്തോ വലിയ ചിന്തയിലാണ് അഭി
പുറകിലെ കാൽപ്പെരുമാറ്റം കേട്ട് അഭി പതിയെ തിരിഞ്ഞു നോക്കി
അജിയാണ്
അവനാണെന്ന് കണ്ടതോടെ വല്യ മൈൻഡ് ഒന്നും കൊടുക്കാതെ അവൻ പഴയ ചിന്തയിലേക്ക് തന്നെ തിരിഞ്ഞു .
അജി അവന്റെ ചങ്ക് കൂട്ടുകാരനാണ് ..
എപ്പോഴും കൂടെ ഉണ്ടാവുന്നത് കൊണ്ട് വല്യ മൈൻഡ് കൊടുക്കാത്തതാണ്
അജി പടവിലൂടെ അവന്റെ അടുത്ത് വന്ന് ഇരുന്നു ..എന്നിട്ടവന്റെ മുഖത്തു നോക്കി
അജി : എന്താ അളിയാ മുഖം കുറച്ച് ഗൗരവത്തിലാണല്ലോ
അതും പറഞ്ഞ് അവൻ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു
അഭി :ടാ ... പുല്ലേ ..വലിക്കാനാണെങ്കിൽ കുറച്ചപ്പുറത്തേക്ക് മാറിയിരുന്നോ
ഇല്ലേൽ തൂക്കിയെടുത്തു കുളത്തിലെറിയും
അജി : എന്താടാ കോപ്പേ വല്യ ചൂടിലാണല്ലോ ...എന്താ കാര്യം പറ
അഭി : എനിക്ക് വലി ഇഷ്ടമല്ല ... അതെന്നെ
അജി :അതെനിക്കറിയാം ...പക്ഷെ ഇപ്പോഴത്തെ ഡയലോഗ് അതിനല്ല
നീ കാര്യം പറയെടാ
അഭി : നീ വലിക്കുമ്പോഴുള്ള പുക നിന്നെക്കാൾ എനിക്കാ എഫ്ഫക്റ്റ് ചെയ്യാ
അജി
💬 Comments
View all comments