0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 20.9K

തന്നെയാ ഇവിടെ തന്നെ കാത്തു നിന്നത്

വേഗം വാ …

അതും പറഞ്ഞു അച്ചു പുറത്തേക്ക് നടന്നു

രക്ഷയില്ലാശാനെ ... പെട്ട്

ഞങൾ രണ്ടു പേരും ഒരുമിച്ച് പുറത്തേക്ക് പോവുന്നത് കണ്ട 'അമ്മ

അച്ചുവിനോട് എങ്ങോട്ടാണെന്ന് ചോദിച്ചു

പക്ഷെ അങ്ങിനെ ഒരു ചോദ്യമേ കേൾക്കാത്ത പോലെയാണ് അച്ചു പുറത്തേക്ക് നടന്നത്

പിന്നെ 'അമ്മ അവളോട് ഒന്നും ചോതിച്ചില്ല

എന്റെ നേരെ നോക്കി എന്താ എന്ന് കൈ കൊണ്ട് താളം കാട്ടി

ഞാൻ വന്നിട്ട് പറയാം എന്ന് കൈ കൊണ്ട് തിരിച്ചും താളം കാട്ടി കൊണ്ട് അവളുടെ പുറകെ പോയി ...

കാറിൽ കേറി നേരെ കോളേജിലേക്ക്

അച്ചു :എന്താ നിന്റെ ആ ടീച്ചറിന്റെ പേര് ?

അഭി : ലക്ഷ്മി

അച്ചു : പ്രായമുള്ള ടീച്ചറാണോ ?

അഭി :ഹേയ് ..അല്ല... നിന്റെ പ്രായമൊക്കെ ഏകദേശം ഉണ്ടാവുള്ളു ?

അച്ചു : അവരുടെ വീട് എവിടെയാ ?

അഭി : അറിയില്ല ...കുറച്ച് ദൂരെ എവിടെയോ ആണ് ...ഇവിടെ വാടകക്ക് വീട്ടിൽ നിൽകുവാ

അച്ചു : കല്യാണം കഴിഞ്ഞതാണോ ?

അഭി : അറിയില്ല ... കണ്ടാൽ കല്യാണം കഴിഞ്ഞ പോലെ ഒന്നും ഇല്ല

അച്ചു : ഓഹോ ...നിനക്ക് കണ്ടാൽ തന്നെ അതൊക്കെ അറിയോ ?

അഭി : അവരുടെ നെറ്റിയിൽ സിന്ദൂരം ഒന്നും കണ്ടിട്ടില്ല ...അത് കൊണ്ട് പറഞ്ഞതാ

പിന്നെ അറിയാൻ ഇവിടെ ഒരാളുണ്ടല്ലോ

ദൈവമേ മരിക്കുന്നതിന് മുൻപ് എനിക്കൊരു അളിയനെ കണ്ടിട്ട് മരിച്ചാ.. മതി

ഞാൻ അതും പറഞ്ഞു ഒന്ന് ചിരിച്ചു...കൂടെ അച്ചുവും

💬 Comments

View all comments