0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 21.5K

അച്ചു : എന്റെ പൊന്ന് മരിക്കാതിരിക്കാനാ ഞാൻ കെട്ടാത്തത് ...

അതും പറഞ്ഞു അവളെന്നെ ഒന്ന് നോക്കി ചരിച്ചു

അഭി : ഹോ ...ഭയങ്കര ത്യാഗം തന്നെ

അങ്ങനെ സംസാരിച്ച് വണ്ടി കോളേജിന്റെ അകത്തെത്തി

എന്റെ ഉള്ളിൽ നല്ല ഭയം ഉണ്ട്

അവളാണെങ്കിൽ ഒരു കൂസലുമില്ലാതെ ഇരിക്കുന്നു

ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു

മുകളിലേക്ക് കയറി എന്റെ ക്ലാസ്സിന്റെ വരാന്തയിലേക്ക് കടന്നപ്പോ അതാ വരുന്നു ആ യക്ഷി ഞങ്ങളുടെ ഓപ്പോസിറ്റ്

ഞാൻ ഒന്ന് നിന്നു

പെട്ടെന്ന് അച്ചുവും നിന്നു

ഞാൻ മുന്നോട്ട് നോക്കിയപ്പോൾ ... ആ യക്ഷിയും അവിടെ ഇങ്ങോട്ട് നോക്കി തന്നെ നിൽക്കുന്നു

എനിക്കൊന്നും മനസ്സിലായില്ല

ഞാൻ അച്ചുവിന്റെ മുഖത്ത് നോക്കി ഒരു അത്ഭുദം പോലെ ഉള്ള ഭാവം

ആ യക്ഷിയുടെ മുഖത്തും അത് തന്നെ ഭാവം

ഞാൻ അച്ചുവിനെ ഒന്ന് തോണ്ടി ...അവൾ എന്നെ ഒന്ന് നോക്കി

അപ്പോഴേക്കും യക്ഷി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന് അച്ചുവിനെ കെട്ടിപ്പിടിച്ചു

ഇവിടെ എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അന്തം.. വിട്ട കുന്തം.. പോലെ നിന്നു

കുറച്ചു നിമിഷം അവർ പരസ്പരം തമ്മിൽ നോക്കി ഒന്നും മിണ്ടാതെ നിന്നു

*****

(ഇനി നമുക്ക് യക്ഷിയെ ടീച്ചർ എന്ന് തന്നെ വിളിക്കാം ,അച്ചു,ലച്ചു, കൺഫ്യൂഷൻ ആവണ്ട )

*****

അച്ചു : ലച്ചു നീ ഇവിടെ

ടീച്ചർ : അച്ചു ഞാൻ ഇപ്പൊ ഇവിടെയാണ് പഠിപ്പിക്കുന്നത്

അച്ചു : എത്ര കാലായെടി കണ്ടിട്ട് ... അന്ന് ക്ലാസ് കഴിഞ്ഞു പോയ ശേഷം നീ എന്നെ ഒന്ന്

💬 Comments

View all comments