Chapter Title : മലർവാടി 1 [Mizmu-The copier]
ബുക്കൊന്ന് സ്റ്റാഫ് റൂമിൽ വെക്കട്ടെ ...
നിങ്ങള് നടന്നോ ..ഞാനങ്ങോട്ട് എത്തിക്കോളാം
അച്ചു : എടി ...ആ അമലിനെ കൂടി വിളിക്കാൻ പറ്റുമോ
ടീച്ചർ :ആ ...ഞാൻ വിളിപ്പിക്കാം
ഞങ്ങൾ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് നടന്നു
ഞങ്ങൾ ഒന്നും മിണ്ടിയില്ല
എനിക്കാണെങ്കിൽ ഒന്നും മിണ്ടാനും പറ്റുന്നില്ല
ഒരൊറ്റ ഡയലോഗിലല്ലേ ആ തള്ള നിഷ്കളങ്കയും ,നല്ലവളുമായത്
പെണ്ണിനെ വിശ്വസിക്കാൻ പറ്റില്ലാന്ന് കാരണവന്മാര് പറഞ്ഞത് വെറുതെയല്ല
ഇന്നലെ ടീച്ചറെ കാലേ വാരി നിലത്തടിക്കും എന്നൊക്കെ വിചാരിച്ച ഞാൻ ആരായി
ഞാൻ അച്ചുവിന്റെ മുഖത്തേക്ക് നോക്കി
അവൾ എന്നെ നോക്കുന്നില്ല ,പക്ഷെ മുഖത്തു ഒരു കുസൃതി ചിരി ഉണ്ട്
ഇതെന്ത് കൂത്ത്
അങ്ങനെ ഞങ്ങൾ പ്രിൻസിപ്പാൾ റൂമിൽ എത്തി
അച്ചു കയറിച്ചെന്നു അദ്ദേഹത്തിന്റെ മുന്നിൽ ഇരുന്നു ..ഞാൻ അച്ചുവിന്റെ പുറകിലും
പ്രിൻസിപ്പാൾ : ഇതാരാ
അഭി :സാർ ..ഇതെന്റെ ചേച്ചിയാണ്
പ്രിൻസിപ്പാൾ: ഞാൻ നിന്നോട് അച്ഛനേം 'അമ്മ ...
അച്ചു : അവന്റെ അച്ഛനും അമ്മയും ഒക്കെ ഞാനാ ..സാറ് ... കര്യം പറ
പ്രിൻസിപ്പാൾ പറഞ്ഞു മുഴുവുപ്പിക്കും മുന്നേ അച്ചു ഓവർടേക്ക് ചെയ്തു
പ്രിൻസിപ്പാൾ അവളെ ഒന്ന് നോക്കി
അദ്ദേഹം കാര്യം പറഞ്ഞു തുടങ്ങും മുൻപേ ടീച്ചറും അമലും ആ റൂമിലേക്ക് കടന്നു വന്നു
അദ്ദേഹം അമലിനെ അടുത്തേക്ക് വിളിച്ചു കാര്യം പറയാൻ പറഞ്ഞു
അവൻ ഒരു കൂസലുമില്ലാതെ എല്ലാം എന്റെ തലയിലാക്കി തന്നെ പറഞ്ഞു
അവൻ പറഞ്ഞു കഴിഞ്ഞതും അച്ചു കസേരയിൽ നിന്ന് ചാടി എണീറ്റ്
അമലിന്റെ കോളറിന് പിടിച്ച് കാലിന്റെ തള്ള വിരലിൽ നിർത്തി
അത് കണ്ട ഞാനും
💬 Comments
View all comments