0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 23.6K

കോളേജിന്ന് എന്റെ ചോര ഊറ്റിക്കുടിക്കുന്നതല്ലേ അപ്പൊ ഞാനല്ലേ മെലിയേണ്ടത്

ഞാൻ മനസ്സിൽ പറഞ്ഞു

അഭി : സ്വഭാവം വളരെ മോശമാണ് അച്ചു ... അവരുടെ ക്ലാസ്സില് ഞാൻ കൂടുതലും പുറത്തായിരിക്കും

എന്തെങ്കിലും കാരണം കണ്ടെത്തി എന്നെ പുറത്താക്കും

ഞാനിന്നേ വരെ അവരോട് ഒരു കറുത്ത വാക്ക് പോലും പറഞ്ഞിട്ടില്ല

പിന്നെ എന്തിനാ അവർക്കെന്നോട് ദേഷ്യം എന്നൊക്കെ ചിന്തിക്കും

ഞാൻ ടീച്ചേഴ്സിനോട് ചിരിച്ചു സംസാരിക്കുന്നത് കണ്ടാൽ അതിന്റെ മുഖം കടന്നല് കുത്തിയപോലെ ആകും ആ ദിവസം എന്റെത് പോക്കാ

അച്ചു : അവൾ പഞ്ച പാവമായിരുന്നു ..ആരോടും ദേഷ്യപ്പെടാത്ത അവൾ ഇങ്ങനെ മാറണമെങ്കിൽ അതിലെന്തോ കാരണമുണ്ട്

ഏതായാലും അവൾ വീട്ടിലേക്ക് വരട്ടെ സംസാരിക്കാം

അങ്ങിനെ ഓരോന്ന് പറഞ് ഞങ്ങൾ വീട്ടിലെത്തി

അന്ന് വൈകീട്ട് ഞാൻ കുളിക്കാൻ മുണ്ടുമെടുത്തു അടുക്കളയിലേക്ക് ചെന്നു

അതിലെ കുളത്തിലേക്ക് പോവാം

ഞങ്ങളെ മനയിൽ വലിയൊരു കുളമുണ്ട്

അത് മനക്കുള്ളിൽ ആയത് കൊണ്ട് ഞങ്ങളല്ലാതെ ആരും അവിടെ കുളിക്കാറില്ല

അച്ചു അവിടെ എന്തോ ഇളക്കിക്കൊണ്ടിരിക്കുന്നു

ഞാൻ കൊറിക്കാൻ വല്ല ബേക്കറിയോ മറ്റോ  കിട്ടുമോ എന്ന് തപ്പാണ് ഒന്നും കിട്ടാതായപ്പോ ചെറുതായി ദേഷ്യം പിടിച്ചു

കുളത്തിൽ കുളിക്കുമ്പോ അവിടന്ന് വല്ലതും കൊറിക്കുന്നത് എന്റെ ഒരു ഹോബിയാണ്

എന്നെ കണ്ട അച്ചു

അച്ചു : നീ എങ്ങോട്ടാ

അഭി : ഈ വേഷം കണ്ടാൽ അറിഞ്ഞൂടെ ...ഞാൻ കുളിക്കാൻ പോവാണെന്ന്

ഇങ്ങനെ പിന്നെ പൊറാട്ട അടിക്കാൻ പോവോ ...

.

ട്ടേ .......

.

അച്ചു ഇളക്കികൊണ്ടിരുന്ന തവിയാണ് തലമണ്ടയിൽ വന്ന് ഉമ്മ വെച്ചത്

അഭി : അമ്മേ

💬 Comments

View all comments