0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 24.2K

ഇപ്പൊ അമ്മയും ...

കുളി കഴിഞ്ഞിട്ട് വേണം റേഷൻ കാർഡ് ഒന്ന് നോക്കാൻ ...പേര് വെട്ടിയോ അറിയണമല്ലോ

അങ്ങനെ ചിന്തിച്ച് നിൽക്കുമ്പോ അച്ചു നീന്തി എന്റെ അടുത്തെത്തി

അച്ചു :എന്താടാ ആലോചിച്ചിരിക്കുന്നെ

അഭി : നീ ഇവിടെ എത്തിയോ ...വാ .. നീ എന്നെ തവി കൊണ്ട് ഏറിയും അല്ലെ ...

നിന്നെ കുറച് വെള്ളം കുടിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം

ലച്ചു : അഭി... നീ എന്റെ കയ്യിൽ നിന്ന് വാങ്ങുവെ

ആ മറുപടിയിൽ ചെറിയ ഒരു ഭയവും ഉണ്ടായിരുന്നു

അഭി : ഓ...പിന്നെ നീ അങ്ങ് ഞൊട്ടും ...

അച്ചു : നീ ഇപ്പൊ എന്നെ മുക്കിയ ഞാൻ ഒന്നും ചെയ്യില്ല ... മോന് ഇത് കഴിഞ് കരയിലേക്ക് കേറില്ലേ ...അല്ലാതെ കുളത്തിൽ തന്നെ ഇരിക്കില്ലല്ലോ

അതൊരു ഭയങ്കര ഭീഷണിയായിരുന്നു

ശെരിയാ ഇപ്പൊ വെള്ളത്തിൽ ഞാനാ രാജാവ്

ഇവിടന്നു കയറിയ അവളെന്നെ ഇടിച്ചു പിഴിഞ് അയയിൽ ഉണക്കാനിടും

വേണ്ട വെറുതെ എന്തിനാ

അതാലോചിച്ചപ്പോ എന്റെ ആത്മാവ് വരെ എന്നെ തള്ളക്ക് വിളിച്ചു

ഞാൻ ഒന്നും മിണ്ടാതെ കരയിലേക്ക് നീന്തി കഴുത്തൊപ്പം വെള്ളമുള്ള ഒരു പടിയിൽ നിന്നു

അവൾ എന്റെ അടുത്തേക്ക് നീന്തി എന്റെ പിറകിൽ നിന്നു

അച്ചു : ചേച്ചീടെ മോൻ പേടിച്ചോ ?

ഞാൻ ഒന്നും മിണ്ടിയില്ല

സംഗതി പേടിച്ചിട്ടൊന്നുമല്ല ..എന്നാലും ഒരു ഭയം

അവൾ എന്താ എപ്പോഴാ ചെയ്യാൻ പോണേന്ന് ദൈവത്തിനു പോലുമറിയില്ല

അങ്ങേരു വരെ കൈവിട്ട കേസ ...പിന്നെ ഈ പാവം എന്ത് ചെയ്യാനാ

അഭി : നീ എന്തടി

💬 Comments

View all comments