0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 24.2K

കൂടെ ചേർത്തല്ലേടാ പട്ടി കോംപ്രമേസ് ആക്കീത് ....

സിനിമ ഡയലോഗും അടിച്ചു ഞാൻ ചിരിച്ചു

അവന്റെ മുഖത്ത് ഒരു അമ്പരപ്പ്

ടീച്ചർ ക്ലാസ്സിൽ വന്നു ... ക്ലാസ് തുടങ്ങി ഇടക്ക് ടീച്ചർ

അഭിക്ക് മനസ്സിലായോ ,അഭി കേട്ടോ ,അഭി എഴുതിയോ ,അഭി കേൾക്കുന്നുണ്ടോ

ഇങ്ങനെ ചോദ്യങ്ങൾ വന്നപ്പോ ക്ലാസ് മുഴുവൻ എന്നെ തന്നെ അത്ഭുതത്തോടെ നോക്കി

എനിക്ക് ശെരിക്കും ചിരി വന്നത് എന്റെ അടുത്ത് ഇരിക്കുന്ന ബിനുവിന്റെ മോന്ത

കണ്ടപ്പോഴാ ...

പക്ഷെ ഞാൻ ടീച്ചറോട് ഈ ചോദ്യത്തിനൊക്കെ തലയാട്ടിയതല്ലാതെ ഒരക്ഷരം മിണ്ടിയില്ല

കാരണം അവർ മുൻപ് എന്നോട് ചെയ്തത് തന്നെ നല്ല വിഷമം ഉള്ളിൽ ഉണ്ടായിരുന്നു

.

പിന്നെ ക്ലാസ്സിൽ എന്റെ വിടവ് നികത്തിയത് അമലായിരുന്നു

ഞാൻ അന്ന് ടീച്ചറുടെ പൊരിക്കുന്ന വിഭവം ആയിരുന്നെങ്കിൽ അമൽ ടീച്ചറുടെ തന്തൂരി തന്നെ ആയിരുന്നു

എന്തെങ്കിലും കാരണം കിട്ടിയാൽ അവനെ മസാല തേച്ചു വഴറ്റി പുഴുങ്ങി അങ്ങെടുക്കും

എന്നിട്ട് അവസാനം ഒരു ''GET OUT ''

അവന്റെ അവസ്ഥകണ്ട് എനിക്ക് ശെരിക്കും പാവം തോന്നിയിരുന്നു

സംഗതി എന്നോട് ചെയ്തത് തെണ്ടിത്തരമാണെങ്കിലും ഞാൻ അവന്റെ അവസ്ഥ ഒരുപാട് അനുഭവിച്ചതല്ലേ

ഒരിക്കൽ അവൻ എന്നോട് വന്നു മാപ്പു പറയുക പോലും ചെയ്തു

അത്രക്ക് അനുഭവിച്ചിരുന്നു പാവം

ഏതായാലും ക്ലാസ് പിന്നെ എനിക്ക് അത്ര ബുദ്ദിമുട്ട് ഉണ്ടാക്കിയില്ല

അങ്ങിനെ ഒരു ശനിയാഴ്ച

ഞാൻ രാവിലെ ഒരു കട്ടൻ ചായയും പിടിച്ച് ചാര്പടിയിൽ ഇരിക്കുകയായിരുന്നു

അപ്പോഴാണ് ഗേറ്റിന് മുന്നിൽ ഒരു ഓട്ടോ വന്ന് നിന്നത്

അതിൽ നിന്ന് ഒരു മഞ്ഞ ചുരിധാറിട്ട പെണ്ണും ഇറങ്ങി

💬 Comments

View all comments