Chapter Title : മലർവാടി 1 [Mizmu-The copier]
ചേച്ചിയാണ്
28 വയസ്സായി ..കല്യാണം വേണ്ട എന്ന് പറയുന്നത് കൊണ്ട് ഇപ്പൊഒറ്റത്തടിയാണ്
ഒരു ടീച്ചർ ആവാനുള്ള പഠിപ്പ് ഒക്കെ ഉണ്ട്
ജോലി ഒന്നും ചെയ്യുന്നില്ല
അത്യാവശ്യം സമ്പാദ്യം ഉള്ള കുടുംബം ആയത് കൊണ്ട് പണിക്ക് പോവേം വേണ്ട
പല ബിൽഡിങ്ങിന്റെയും റൂമിന്റെയും വാടക ചേച്ചിയുടെ അക്കൗണ്ടിലാണ് വരുന്നത്
അച്ഛൻ എന്റെ ബേങ്ക് ആണെങ്കിൽ ചേച്ചിയാണ് എന്റെ ATM ...
എന്റെ മുതുമുത്തച്ഛൻ ഈ നാട്ടിലെ വലിയ ജന്മി ആയിരുന്നെന്ന് കേട്ടിട്ടുണ്ട് ...
അത് സത്യമാവാനും സാധ്യത ഉണ്ട്
കാരണം ഞങ്ങളുടെ വീടിനു മുന്നിലുള്ള കണ്ണെത്താ ദൂരത്തുള്ള നെൽവയൽ ഞങ്ങളുടെ തന്നെ ആണ്
ഞങ്ങളുടെ എന്ന് പറയുമ്പോ ... അച്ഛന്റെ ചേട്ടന്മാരുടെയും ,പെങ്ങന്മാരുടെയും ഒക്കെ ഓഹരിയും അതിൽ പെടും
പക്ഷെ ഒരു സെന്റ് പോലും പുറത്തു പോയിട്ടില്ല
അച്ഛനാണ് മുത്തച്ഛന്റെ ആൺ മക്കളിൽ ചെറുത് ...അത്കൊണ്ട് തറവാട് വീട് അച്ഛനാണ് കിട്ടിയത്
തറവാട് വീട് എന്ന പറയുമ്പോ ഒരു വലിയ മന തന്നെയാണ് എന്റേത്

ഒരുപാട് മുറികൾ ഉണ്ട് വീട്ടിൽ ...എന്റെ മുറി രണ്ടാമത്തെ നിലയിൽ ഒരു മൂലയിലാണ്
അതാണ് മുകളിലത്തെ വലിയ മുറി
ബാക്കി പിന്നെ പറയാ ... കഥ ഇനിയും കിടക്കുകയല്ലേ ...പിക്ചർ അഭിബി ബാക്കി ഹെ ബായ് ...
*************************
ഞാൻ കയറിച്ചെല്ലുമ്പോ കാണുന്നത് ചേച്ചിയെ ആണ്
ഞാൻ ഒന്ന് പരുങ്ങി ചേച്ചിയുടെ അടുത്ത് കൂടി അകത്തേക്ക് കയറി
അച്ചു : നിൽക്കഭി ...
ഞാൻ പതിയെ നിന്നു ... പക്ഷെ തിരിഞ്ഞു നോക്കിയില്ല
അച്ചു എന്റെ അടുത്തേക്ക് വന്നു
അച്ചു : എന്താ
💬 Comments
View all comments