0%

Chapter Title : മലർവാടി 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 20.1K

നിന്റെ പ്രശ്നം ..നീ എന്താ എന്നോടൊന്നും ഇപ്പൊ പഴയ പോലെ മിണ്ടാത്തെ...

ഞാൻ എന്തേലും പറഞ്ഞത് എന്റെ കുട്ടിക്ക് വെഷമം ഉണ്ടാക്കിയോ ?

അച്ചുവിന്റെ ശബ്ദത്തിൽ നല്ല സങ്കടം ഉണ്ടായിരുന്നു

കോളേജിലെ പ്രശ്നവും ...അതറിഞ്ഞാലുള്ള നാണക്കേടും ..സങ്കടവും ആവോളം ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കണ്ണിൽ നിന്ന് കണ്ണീർ പതിയെ കവിളിലൂടെ താഴേക്ക് ഒഴുകി

അത് കണ്ട അച്ചു എന്റെ മുഖം പിടിച്ചുയർത്തി

അച്ചു : എന്താ അഭി ...എന്ത് പറ്റി ... എന്തേലും പ്രശ്നമുണ്ടോ ...

എല്ലാം എന്റെ കുട്ടി ഈ ചേച്ചിയോട് പറയുന്നതല്ലേ ..

ചേച്ചിയോട് പറയാൻ പറ്റാത്ത എന്ത് വെഷമാ എന്റെ പൊന്നിനുള്ളത്

ഞാൻ അച്ചുവിനെ മുറുകെ പിടിച്ച് ആ നെഞ്ചിലേക്ക് ചാഞ്ഞു

അച്ചു എന്റെ തലയിൽ തലോടി ,,അവൾക്കും നല്ല സങ്കടം ഉണ്ട്

അച്ചു : വാ അഭി ...ഇരിക്ക് ... ചേച്ചിയോട് കാര്യം പറ

അച്ചു എന്നെ പിടിച്ചു ഒരു സോഫയിൽ ഇരുത്തി

ഞാൻ എല്ലാ കാര്യവും അവളോട് പറഞ്ഞു ...അച്ഛനേം അമ്മയേം കൊണ്ട് കോളേജിൽ കയറിയാൽ മതി എന്ന് പ്രിൻസിപ്പൽ പറഞ്ഞതും ...

ഞാൻ പതിയെ അവളെ നോക്കി .. അവളെന്തോ ചിന്തയിലാണ്

അച്ചു : എന്നാലും ഇപ്പോഴത്തെ കാലത്തൊക്കെ ഇങ്ങനത്തെ ടീച്ചർമാരുണ്ടോ ?

എന്റെ മുഖത്തു നോക്കി അത്ഭുതത്തോടെ ചോദിച്ചു

ഞാനൊന്നും മിണ്ടിയില്ല

അച്ചു :അഭി നാളെ നമുക്ക് കോളജിലേക്ക് പോവാ ... ഞാനും വരാം നിന്റെ കൂടെ ..

എനിക്കാ ആ ടീച്ചറെ ഒന്ന് കാണണം ...എന്നിട്ട് രണ്ട് വർത്തമാനം പറയണം

അത് കേട്ടതോടെ ഞാൻ

💬 Comments

View all comments