0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 80.8K

വിരുന്നുകാർക്കെന്തിനാ ചെക്കാ വാടക

അഭി : അതേയ് ...വിരുന്നുകാരൊക്കെ കൊള്ളാം ...താഴെ കിടത്തിയാൽ മതി ...

ഇവിടേം ഉണ്ടല്ലോ മൂന്നാലു മുറി

അച്ചു : വേണ്ട മുകളി തന്നെ മതി ...അങ്ങനെ നീ മാത്രം മുകളിൽ ഭരിക്കണ്ട ...

രാത്രി ഭക്ഷണം കഴിക്കുമ്പഴും ഞാൻ അമ്മയോടും അച്ചുവിനോടും കുറെ ചോദിച്ചു ആരാ വരുന്നതെന്ന് ...ഇവരുണ്ടോ പറയുന്നു ...അങ്ങനെ അതൊരു സർപ്രൈസ് ആക്കി ആ ... അച്ചു... എനിക്കാണെങ്കിൽ ഈ സർപ്രൈസ് തീരെ ഇഷ്ടമല്ല ...പിന്നെ അതാലോചിച്ചു തലവേദന വരെ എടുക്കും ..അതാ പൂതനക്ക് അറിയാം ...ജാട... തെണ്ടി ...

ഞാൻ ഭക്ഷണവും കഴിച്ചു റൂമിലെത്തി ആലോചനയിൽ മുഴുകി

താഴെ നാല് മുറിയുണ്ട് ... ഒന്ന് അച്ഛന്റേം അമ്മന്റേം ...ഒന്ന് അച്ചുവിന്റേം ...ഒന്നിൽ പഴയ കുറെ സാധനങ്ങളാണ് ...പിന്നെ അച്ഛൻ ഇല്ലാത്തപ്പോ അച്ചുവിന്റെ കൂടെ ആണ് 'അമ്മ കിടക്കുന്നത് ...അപ്പോഴും ഒരു മുറി കാലിയാണ് ...അപ്പൊ വരുന്നത് ഒരാളല്ല... അതാരായിരിക്കും ഒരു എത്തും പിടിയും കിട്ടുന്നില്ല

ഇനി ഇപ്പൊ അമ്മാവനോ അല്ലെങ്കിൽ അവിടന്ന് ആരെങ്കിലുമോ ,വല്യച്ഛന്റെ വീട്ടീന്നോ... ,അമ്മായിയോ അവരാരെങ്കിലും ആവുമോ ...ഹേയ് ...അതാവാൻ സാധ്യത ഇല്ല...കാരണം അവര് വരുന്നത് ഇങ്ങനെ ഒളിപ്പിച്ചു വെക്കേണ്ട കാര്യമില്ലല്ലോ

അങ്ങിനെ ഓരോന്നാലോചിച്ചു എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വീണു

.

പിറ്റേന്ന് ഞായറാഴ്ച ...ഞാൻ നമ്മുടെ സ്ഥിരം ചാരുപടിയിൽ കാലും കേറ്റി ഇരിക്കാർന്നു

വരുന്ന വിരുന്നുകാർ ആരാണെന്ന് അറിയണമല്ലോ … എന്റെ ആ കണ്ണും നട്ടുള്ള ഇരിപ്പു കണ്ട് അമ്മയും അച്ചുവും വാ പൊത്തി ചിരിക്കുന്നുണ്ട് … ഞാൻ അവരെ നോക്കി ഒന്ന്

💬 Comments

View all comments