0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 83.6K

അച്ചു :എന്താ

അഭി : നീ ഇവർക്ക് വേറെ വീട് നോക്കുന്നുണ്ടോ ?

അച്ചു : ഇല്ല ...എന്തെ

അഭി : ടീച്ചർ ...വേറെ വീട് കിട്ടിയ പോവാണെന്ന് പറഞ്ഞു

അച്ചു : ടീ ... നീ എങ്ങോട്ട് പോണു ...

ടീച്ചർ : അല്ലെടി ...അവൻ ചോദിച്ചപ്പോ ..ഒരു വീട് കിട്ടിയ മാറണം എന്ന് പറഞ്ഞതാ

അച്ചു : എന്തിന് ... നിനക്കിവിടെ നിൽക്കാൻ വല്ല ബുദ്ദിമുട്ടുണ്ടോ

ടീച്ചർ : അതുകൊണ്ടൊന്നുമല്ല ... നിങ്ങളെ ബുദ്ദിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയാ ...

അപ്പോഴേക്കും അനു നീന്തി അവിടെ എത്തി

അച്ചു : എന്നാ ഇവിടെ ആർക്കും ഒരു ബുദ്ധിമുട്ടുമില്ല ... നീ എങ്ങോട്ടും പോവേം വേണ്ട ...

ഇനി നിനക്ക് ഞങ്ങളെ പറ്റുന്നില്ലെങ്കി നീ പൊക്കോ ...അനുവും മീനുവും ഇവിടെ തന്നെ നിൽക്കും ...

അച്ചു കുറച്ചു ദേഷ്യത്തിലാണത് പറഞ്ഞത്

അടി ..സക്കെ ... ആ ഡയലോഗ് പൊളിച്ച് ... അച്ചു ...നീ സൂപ്പറാടി

അപ്പൊ മീനു ഇവിടെ തന്നെ ഉണ്ടാവും ... ഞാൻ ഉള്ളിൽ ഒരു ചിരി ചിരിച്ചു .

ഞാൻ ടീച്ചറുടെ റിയാക്ഷൻ അറിയാൻ വേണ്ടി വെറുതെ ആ മുഖത്തേക്കൊന്ന് നോക്കി

സിവനേ .... ടീച്ചർ കരയുന്നു

ഞാൻ മീനുവുവിനെ ഒന്ന് നോക്കി ...അവള് വെള്ളത്തിൽ കളിചോണ്ടിരിക്കുന്നു ...ഇതിനു നീന്താനൊന്നും അറിയില്ലേ ...അതേതായാലും നന്നായി... അല്ലെങ്കിൽ ഇതും എന്റെ തലയിലാകും ...ഞാൻ പതുക്കെ അവിടന്ന് നേരെ മീനുന്റെ അടുത്തെത്തി

അഭി : ചേച്ചിയെ കരയിപ്പിച്ചത് ഞാനല്ലാട്ടോ ...

ഞാൻ ഒരു മുൻ‌കൂർ ജാമ്യമെടുത്തു ...സേഫ്റ്റി

💬 Comments

View all comments