Chapter Title : മലർവാടി 2 [Mizmu-The copier]
അഭി നീന്തുന്നില്ലേ ?
അഭി : ഹേയ് ...എനിക്കിങ്ങനെ വെള്ളത്തിൽ നിൽക്കാനാ ഇഷ്ട്ടം ...അനു കുഴങ്ങി ല്ലേ...
ഞാൻ അനുവിന്റെ നേരെ തിരിഞ്ഞാണ് ചോദിച്ചത് ... ടീച്ചർ ചെറുതായി ചിരിക്കുന്നുണ്ട് ...അനു എന്റെ പിറകിൽ പടവിൽ ഇരിക്കുന്നത് കൊണ്ട് കഴുത്തിനു മുകളിലേക്ക് മാത്രമേ കാണാൻ പറ്റുന്നുള്ളു
അനു :കുറെ കാലത്തിനുശേഷമാണ് നീന്തുന്നത് ...അത് കൊണ്ടാ...
അതും പറഞ്ഞ് അനു അപ്പുറത്തേക്ക് തന്നെ നീന്തി
ടീച്ചർ : നിങ്ങൾക്കൊക്കെ നല്ല സുഖാ ല്ലേ അഭി ...ദിവസവും ഇങ്ങനെ കുളത്തിൽ നീന്താ ല്ലേ ...
അഭി : ഇനി ടീച്ചറിനും നീന്താലോ ...നിങ്ങൾ ഇവിടെ തന്നെ ഇല്ലേ ...
ടീച്ചർ : ഇല്ലഭി .. ഞങ്ങൾ നല്ല ഒരു വീട് കിട്ടിയ മാറും ...
അഭി : നടന്നതുതന്നെ …അച്ചു സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ ടീച്ചർക്ക് ..
ടീച്ചർ : അവള് പറയില്ല ...എത്രയെന്നു വെച്ച ഇവിടെ നിക്ക ...
അഭി : നിങ്ങൾക്ക് പറ്റുന്ന അത്രേം ... അതിനി ജീവിതാവസാനം വരെ ആണെങ്കിൽ അങ്ങനെ ...
അത് ഞാനൊരു പുഞ്ചിരിയോടെ ആണ് പറഞ്ഞത്
ടീച്ചർ : ഇല്ലഭി ..ഞങ്ങൾ അടുത്തു തന്നെ പോവും ... അത് വരെ തല വെക്കാനൊരിടം അത്രേ ഒള്ളു ...നിങ്ങൾക്കൊരു ബുദ്ദിമുട്ടാവും ..
അത് പറഞ്ഞപ്പോ ഞാൻ അല്പം ദേഷ്യത്തോടെ ടീച്ചറെ നോക്കി ... എന്നിട്ട് അച്ചുവിനെ വിളിച്ചു
അഭി : അച്ചു ...ഒന്നിങ് വന്നേ
ടീച്ചർ : അച്ചുവിനോട് പറയല്ലഭി ... നല്ല കുട്ടിയല്ലേ ..
അച്ചു ഞങ്ങളുടെ അടുത്തേക്ക് നീന്തി വന്നു
💬 Comments
View all comments