0%

Chapter Title : മലർവാടി 2 [Mizmu-The copier]

Author : Mizmu-The copier Read All Parts 83.3K

ടീച്ചർ : അതെന്താ അഭി നീ അങ്ങനെ പറഞ്ഞത്

അവരും ചിരിച്ചു കൊണ്ട് ചോദിച്ചു

അഭി : ...ടീച്ചർ ഇന്ന് അകത്തേക്ക് ഓടിയപ്പോ അവൾ വിചാരിച്ചത് ഞാൻ എന്തേലും പറഞ്ഞിട്ടാവും എന്നാ ... എന്നെ ഒന്ന് നോക്കി ദഹിപ്പിച്ചു ..

അതും പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു

അങ്ങനെ ഞങ്ങൾ സംസാരിക്കുമ്പോ അതാ വരുന്നു അച്ചു ,അനു ,ഹൈ എന്റെ മീനു ...

ഡ്രസ്സ് മാറിയിട്ടുണ്ട് ..എല്ലാം ടീഷർട് ആണ് ഇട്ടിട്ടുള്ളത് ... വെള്ളത്തിൽ ഇറങ്ങിയാൽ പിന്നെ പറയണ്ടല്ലോ ...പണി പാളും ... അവരുടെ അല്ല എന്റെ ...

അവരുടെ ഒപ്പം കുളിച്ചാൽ ശെരിയാകില്ല ...ഇനി ഇപ്പൊ ഇവിടന്ന് പോകാൻ വെള്ളത്തിൽ നിന്ന് എഴുന്നേൽക്കണം ...അത് വേണ്ട ...ഒരു കന്യകനായ എന്റെ ബോഡി കാണിക്കാൻ എനിക്ക് താല്പര്യമില്ല ...അല്ലാതെ മടി കൊണ്ടൊന്നുമല്ല

ടീച്ചറെ ഞാൻ അങ്ങോട്ട് പോണു എന്ന് പറഞ്ഞു അപ്പുറത്തേക്ക് നീന്തി ...ഞാനും വരാമെന്ന് പറഞ്ഞു ടീച്ചറും അങ്ങോട്ട് നടന്നു ...മനയുടെ ഉള്ളിൽ തന്നെ ഉള്ള കുളമായത്കൊണ്ട് കുളത്തിന്റെ അപ്പ്രത്തേക്ക് വരാന്തയിലൂടെ നടക്കാം...

ഞാൻ നീന്തി അപ്പുറത്തെത്തി ...ടീച്ചറും അവിടെ വന്ന് കുളത്തിനടുത്ത് വരാന്തയിൽ ഇരുന്നു ...

അവർ ഓരോരുത്തരായി ഇറങ്ങി...മീനു അവിടെ തന്നെ ഇറങ്ങി വെള്ളത്തിൽ കയ്യിട്ടടിച്ചു കളിചോണ്ടിരിക്കാണ് ...അച്ചുവും അനുവും ഞാൻ നിക്കുന്ന ഭാഗത്തേക്ക് വന്നു...ഞാനാണെങ്കിൽ അല്പം താഴെ ഉള്ള സ്റ്റെപ്പിലാണ് നിൽക്കുന്നത് കഴുത്തൊപ്പം വെള്ളം ഉണ്ട് ...അവർ എന്റെ പിറകിലേക്ക് ചെന്ന് അല്പം ഉയരത്തിലുള്ള സ്റ്റെപ്പിൽ ഇരുന്നു ...അച്ചു വീണ്ടും അപ്പുറത്തേക്ക് നീന്തി ..അനു പോയില്ല ...

അനു : എന്താ

💬 Comments

View all comments