Chapter Title : മലർവാടി 3 [Mizmu-The copier]
ഞാൻ അവിടന്ന് മുങ്ങി നേരെ പൊങ്ങിയത് ഇങ്ങേ തലക്കൽ അവരുടെ മുന്നിൽ ...പതിയെ ഒന്ന് മീനുവിനെ തിരിഞ്ഞു നോക്കി അവൾ എന്നെ തന്നെ നോക്കിയിരിക്കുന്നു ...ഗൗരവം ഇതുവരെ വിട്ടിട്ടില്ല ...
ദൈവമേ പണിയാവോ ... ഹേയ് ...ഞാനങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ ...എന്നാലും നൈസായിട്ട് ഒരു പ്രൊപോസൽ പോലെ തോന്നിയോ ...ഇല്ല ...ണ്ടോ ...ഹോ എന്റെ നാക്കിന് പിഴക്കാൻ കണ്ട നേരം ... ഇനി അവൾ അച്ചുവിനോടെങ്ങാനും പറയോ ...പറഞ്ഞാൽ ഞാൻ തീർന്ന് ... നാളെ ചരമ കോളത്തിൽ നോക്കിയാൽ മതി ...'' നാക്ക് പിഴച്ചു യുവാവിന് ദാരുണാന്ത്യം ''... ശേ നാണക്കേടാവും ... ഏത് നേരത്താണാവോ... കോപ്പ്
ഞാൻ അച്ചുവിനെ നോക്കി ...എൻെറ അഗാധമായ ചിന്ത കണ്ടിട്ടാണോ അറിയില്ല ...അവൾ എന്താ എന്ന് തലയാട്ടി ചോദിച്ചു
കുറച്ചു പരിഭ്രമത്തോടെ ഞാനും ഒന്നുല്ല എന്ന് തലയാട്ടി ... അവൾ മീനുവിനെ നോക്കി …. പിന്നെ എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി ..
തീരുമാനമായി ..അപ്പൊ ചരമകോളം കൺഫോം ... രാഘവേട്ടനെ വിളിച്ചു വടക്കേലെ മാവ് വെട്ടാൻ പറയാം ...അതിനു മാത്രം ഉണ്ടാവോ ..അവള് വെട്ടി പീസാക്കൂലേ ...അപ്പൊ അടുപ്പിലിട്ട് കത്തിക്കാൻ പറയാം ...മാവ് അവിടെ തന്നെ നിന്നോട്ടെ ... എന്റെ ഓർമക്കായി കുറച്ചു മാങ്ങാണ്ടിയെങ്കിലും കിടക്കട്ടെ ഭൂമിയിൽ ...
അച്ചു : ടാ ...അഭി
ആ വിളിയിലാണ് ഞാൻ പരിസരബോധത്തിലേക്ക് വന്നത് ...
അഭി : ഹാ ..ഹാ ഹാ ..എന്താ എന്താ ...
ഞാൻ നല്ല വെപ്രാളത്തിൽ ചോദിച്ചു
അച്ചു : നീ എന്താ ആലോചിക്കുന്നത് ?...
💬 Comments
View all comments