Chapter Title : മലർവാടി 3 [Mizmu-The copier]
വേറെ വീട് കിട്ടിയാൽ പോവോ ...
ടീച്ചർ : ഇല്ല ...അഭി ഇനി പോവൂല്ല ... പിന്നെ നമ്മള് മാത്രമുള്ളപ്പോ ലച്ചു എന്ന് വിളിച്ചാൽ മതി ട്ടോ ...
അതും പറഞ്ഞ് എന്റെ ചുണ്ടൊന്ന് വലിച്ചീമ്പി വിട്ട് കവിളിൽ ഒരുമ്മയും തന്നാണ് ടീച്ചർ മുറിയിൽ നിന്ന് പോയത്
ഞാൻ ഇടിവെട്ടിയപോലെ കുറച്ചുനേരം നിന്നു ...
എന്താപ്പോ ണ്ടായേ ... എന്തൊക്കെയാ പ്പോ സംഭവിച്ചത് ...മനസ്സിൽ പോലും വിചാരിക്കാത്ത കാര്യമാണല്ലോ നടന്നത് ... ഒരിക്കലും ടീച്ചർ ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല ...ടീച്ചർക്ക് …മുൻപ് തന്നെ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോ ... മേലാകെ ഒന്ന് കുളിരുകോരി
കുറച്ചു കഴിഞ്ഞ് അച്ചു കഞ്ഞിയുമായി റൂമിലേക്ക് വന്നു ... ഞാൻ ചിന്തിച്ചിരുന്നത് കണ്ട അച്ചു
അച്ചു : മോനെന്താ ഭയങ്കര ആലോചനയിലാണല്ലോ
അഭി : ഹേയ് ഒന്നുമില്ല..
അതും പറഞ്ഞു ഞാൻ പതിയെ എഴുന്നേറ്റിരുന്നു
അച്ചു : മനസ്സിലായി ... മീനുവിനെ അല്ലെ ...വന്നിട്ട് കണ്ടിട്ടില്ല അല്ലെ
അഭി : അതൊന്നുമല്ല ...വെറുതെ ഓരോന്ന്
അച്ചു : നീ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞോ ?
അഭി : ഇല്ല ... എന്തെ
അച്ചു : നീ ഹോസ്പിറ്റലിൽ ആയപ്പോ ... എന്നോട് പല പ്രാവശ്യം ചോദിച്ചു നിന്റെ അവസ്ഥയെ കുറിച്ച് ... ഭയങ്കര വെഷമം ഉള്ളപോലെ ...കുഴപ്പമില്ല എന്ന് പറയുമ്പോ ...മുഖത്തു തെളിച്ചവും ഉണ്ടാവും ...ഞാൻ കരുതി നീ പറഞ്ഞെന്ന്
അഭി : ഇല്ല ...അന്ന് കുളത്തീന്ന് ഒരു സൂചന പോലെ എന്റെ സംസാരത്തിൽ വന്നിരുന്നു ...അതവൾക്ക് മനസ്സിലായിട്ടുണ്ടാകും ..പിന്നെ എന്നെ
💬 Comments
View all comments