0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.2K

കാണുമ്പോ ഭയങ്കര ഗൗരവമാ മുഖത്ത്

അച്ചു : എന്ന അവൾക്കും ഇഷ്ട്ടം ഉണ്ടെന്ന തോന്നുന്നത് ...എന്തായാലും കുറച്ചു കഴിയട്ടെ ...ഇപ്പൊ ഒന്നും പറയണ്ട നമുക്ക് നോക്കാം ... നീ ഇത് കഴിക്ക്

ഞാൻ കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോ എനിക്ക് കവിളിൽ അമർത്തി ഓര്മ്മയും തന്നു ഒരു പുഞ്ചിരിയോടെ എന്റെ കണ്ണിലേക്ക് അൽപനേരം നോക്കി നിന്നാണ് അച്ചു പോയത്

ഇവൾക്കെന്തുപറ്റി ... എനിക്ക് പനി വന്ന സങ്കടാവും

ഞാൻ പതിയെ കിടന്നു ആലോചനയിൽ മുഴുകി

ചേച്ചിയും …അനിയത്തിയും.വളഞ്ഞു… ഇനി ഇപ്പൊ ഇത് ഞാൻ എങ്ങിനെ മാനേജ് ചെയ്യും ...ഒരു പിടുത്തവും കിട്ടുന്നില്ല ... കാത്തിരുന്ന് അടിച്ചപ്പോ അത് ബമ്പർ ലോട്ടറി അതും ഡബിൾ ബമ്പർ

.

.പണ്ട് ഒരുപാട് പേരെ പ്രേമിച്ച ഒരാളുണ്ടല്ലോ ചരിത്രത്തിൽ ...ഇനി അയാളുടെ പുനർജന്മമാണോ ഞാൻ ...അയാളുടെ പേരെന്താ ... ആ ...വാസ്കോഡഗാമ ... ഹേയ് അതല്ലാ പുള്ളി റേഡിയോ കണ്ടുപിച്ച ആളല്ലേ ... ആ അത് മക്രോണി ..അല്ലെ ….മക്രോണി ...അല്ലല്ലോ ...ഒലക്ക ... ഇവമ്മാര് വായികൊള്ളാത്ത പേരും വെച്ച് ഓരോന്ന് കണ്ടു പിടിക്കും മനുഷ്യനെ മെനക്കെടുത്താൻ.... കോപ്പ്

.

അങ്ങനെ ആലോചിച്ചിരിക്കുമ്പോ 'അമ്മ റൂമിലേക്ക് വന്നു ...ഞാൻപതിയെ എഴുന്നേറ്റു ...'അമ്മ എന്റെ അടുത്തിരുന്നു എന്റെ തലയിലൂടെ ഒക്കെ തഴുകി എല്ലാം ചോദിച്ചറിഞ്ഞു ...അമ്മക്ക് നല്ല ഉറക്ക് ഷീണം ഉണ്ട് ...ഉറങ്ങി എഴുന്നേറ്റപ്പോഴാവും ഞാൻ വന്നത് അറിഞ്ഞത് അപ്പൊ നേരെ എന്റടുത്തേക്ക് വന്നതാണ് പാവം ... കുറച്ച നേരം സംസാരിച്ചു എന്നോട് കിടക്കാൻ പറഞ്ഞ് 'അമ്മ പോയി ...അതോടെ മനസ്സ് കുറച്ചു ശാന്തമായി

💬 Comments

View all comments