0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.2K

...ആ ഇത്തിരി നേരം കൊണ്ട് തന്നെ അമ്മയുടെ ഒരുപാട് വാത്സല്യം കിട്ടിയ പോലെ തോന്നി

'അമ്മ പോയപ്പോ വീണ്ടും ഞാൻ കിടക്കയിലേക്ക് തന്നെ വീണു ...ഉറക്കമൊന്നും വരുന്നില്ല

പക്ഷെ എഴുന്നേൽക്കാൻ തോന്നുന്നില്ല

കുറച്ചു നേരം കഴിഞ്ഞപ്പോ വാതിലിന്റെ അടുത്ത് ഒരു തലവെട്ടം കണ്ടു ...അതാരാ ...ഇപ്പൊ ഇങ്ങോട്ട് ഒളിഞ്ഞു നോക്കാൻ ...

അഭി : മീനൂ ... ഇങ് കേറി വാ

മീനു പതിയെ വാതിലിനു മുന്നിലേക്ക് വന്നു ...മുഖത്തു അല്പം സങ്കടവും ...നല്ല നാണവും ഉണ്ട് ...

അഭി : കേറി വാ മീനു ... എന്തായി അനുവിന്റെ ജോലിക്കാര്യം

അത് പറഞ്ഞപ്പോ ആളുടെ മുഖം അല്പം വിടർന്ന പോലെ തോന്നി

മീനു : ഏകദേശം റെഡി ആണ് ... അഭിയേട്ടന് പനി കുറവുണ്ടോ

അഭി : ഇങ് കേറിവാ മീനു ...ഞാൻ നിന്നെ പിടിച്ച് തിന്നാനൊന്നും പോണില്ല

അവൾ അല്പം മടിയോടെ റൂമിലേക്ക് കയറി കട്ടിലിന്റെ അല്പം അകലെ നിന്നു

അഭി : പനിയൊക്കെ മാറി ...നല്ല ക്ഷീണം ഉണ്ട് ... നീ എന്തേലും കഴിച്ചോ

മീനു : ഇല്ല കഴിച്ചിട്ടില്ല ...ഞങ്ങൾ ഇപ്പൊ എത്തീട്ടെ ഒള്ളു ...

അഭി : നീ എന്നെ പറ്റി അച്ചൂനോട് അന്വേഷിച്ചു എന്ന് അറിഞ്ഞു ...

ഞാനൊരു ചിരിയോടെ ചോദിച്ചു ...അപ്പൊ തന്നെ അവളുടെ മുഖം ചുവന്നു ഒരു ഗൗരവ ഭാവം വന്നു

മീനു :ഞാ ..ഞാ .. ഞാനോ ...അത് വെറുതെ ചോദിച്ചതാ ...

അവൾ അത് കുറച്ചു പരിഭ്രമത്തോടെയാണ് പറഞ്ഞത്

അഭി : മ്മ്

💬 Comments

View all comments