0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.3K

... ആയിക്കോട്ടെ ...മീനു നിനക്കെന്നോട് എന്തേലും പറയാനുണ്ടോ ?...

മീനു : എന്ത് ...ഒന്നുല്ല

അഭി : ശെരി എന്നാ ...നീ പോയി ഭക്ഷണം കഴിച്ചോ ...സമയം കുറെ ആയി

അവൾ പതിയെ എന്റെ മുറിയിൽ നിന്നിറങ്ങി ...എന്നെ ഒന്നുടെ തിരിഞ്ഞു നോക്കി

അഭി : എന്താ മീനു ...എന്തേലും പറയണോ ?...

ഒന്നുല്ല എന്ന് തലയാട്ടി അവൾ പോയി

ഞാൻ ചെറുതായി ഒന്ന് മയങ്ങി ...ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത് ...സമയം നോക്കി നാലു മാണി ആകുന്നു

ഫോൺ നോക്കിയപ്പോ ബിനു ...

അവനും ,അമലും, ആതിരയും വീട്ടിലേക്ക് വരുന്നുണ്ടെന്നും വീടിന്റെ ലൊക്കേഷൻ അയക്കാനുമാണ് വിളിച്ചത് ...ഞാൻ ഫോൺ വെച്ച് ...വാട്സാപ്പിൽ ലൊക്കേഷനും അയച്ച പതിയെ താഴേക്ക് ഇറങ്ങി ചെന്ന് സിറ്റൗട്ടിലേക്ക് പോയി

പോവുമ്പോ അമ്മയോട് ഫ്രണ്ട്‌സ് വരുന്നുണ്ടെന്നും അവർക്ക് എന്തേലും എടുക്കണം എന്നും പറഞ്ഞു ...

ഞാൻ അവരെ കാത്തിരുന്നു ...അല്പം കഴിഞ്ഞ് ഒരു കാറ് ഗേറ്റ് കടന്നു വന്നു ..ബിനുവിന്റെ കാറാണ് ...ഞാൻ അവർക്ക് കൈകൊണ്ട് ആംഗ്യം കാണിച്ച് വരാൻ പറഞ്ഞു

അവര് മുറ്റത്തെത്തി കാറിൽ നിന്നിറങ്ങുമ്പോ അമ്പരപ്പോടെ എന്റെ വീട് നോക്കുന്നത് ഞാൻ കണ്ടു ...

പഴയ വലിയ മന അല്ലെ ഇപ്പോഴും പഴമ ചോരാതെ പുതു പുത്തനാക്കി വെച്ചിരിക്കാണ് ...അതിന്റെ ക്രെഡിറ്റ് അച്ഛനാണ് ...എല്ലാ വർഷവും ഒരു സംഖ്യ മുടക്കി മുക്കും മൂലയും നന്നാക്കും ...ഞങ്ങളെ പത്തായപ്പുര എനിക്ക് ഓർമ വെച്ചത് മുതൽ ഉപയോഗിച്ചിട്ടില്ല ...പക്ഷെ ഇപ്പോഴും അത് ക്ലീൻ ആണ്

അങ്ങനെ അവരെ വിളിച്ചു അകത്തേക്ക് കയറ്റി

💬 Comments

View all comments