0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.3K

പൂമുഖത്തു ഇരുത്തി

...'അമ്മ അവരുടെ അടുത്ത് ഇരുന്നു അവരുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു ...അച്ചു അവർക്കുള്ള ജ്യൂസ് ഒക്കെ കൊടുത്തു .. അമൽ അച്ചുവിനെ കണ്ടപ്പോ നല്ല ചമ്മൽ ഉണ്ട് അവന്റെ മുഖത്ത് ...അച്ചു അമലിനെ നോക്കി ..പിന്നെ എന്നെയും നോക്കി ... ഞാൻ അവളെ ഒന്ന് കണ്ണുരുട്ടി കാണിച്ചു ...അവൾ ചിരിച്ചുകൊണ്ട് മാറി നിന്നു ...ഞാൻ ആതിരയെ കാണിച്ചു ഞാൻ സ്കൂളീന്ന് ഇഷ്ട്ടം പറഞ്ഞ് പുറത്തായത് പറഞ്ഞപ്പോ അച്ചുവും അമ്മയും ശെരിക്കും അമ്പരന്നു ...അതും പറഞ്ഞു ഞങ്ങൾ കുറെ ചിരിച്ചു ...അവരോടൊക്കെ സംസാരിച്ചു ... മറുപടി പറയുന്നുണ്ടെങ്കിലും അവർ അപ്പോഴും വീട് ആണ് ശ്രദ്ദിക്കുന്നത്

പിന്നെ എന്റെ അസുഖ വിവരങ്ങളൊക്കെ അന്വേഷിച്ചു ...

ബിനു : നീ ഇല്ലാത്തത് കൊണ്ട് ഒരു രസമില്ല ക്ലാസ്സിൽ ...നീ എന്ന വരാ ...

അഭി : ഒരഴ്ചയെങ്കിലും എടുക്കും ... നല്ല ഷീണം ഉണ്ട്

അച്ചു അപ്പോഴേക്കും ടീച്ചറെ വിളിച്ചു ...ടീച്ചർ വന്നു അവരോട് കുറെ സംസാരിച്ചു ... ഇപ്പൊ അമലിനും ടീച്ചറോട് പ്രശ്നമൊന്നുമില്ല

ആതിര എന്റെ അടുത്ത് വന്നു എന്റെ തോളോട് ഒട്ടിനിന്നു ...അച്ചു ഞങ്ങളെ തന്നെ നോക്കുന്നുണ്ട് ...ടീച്ചർക്ക് ഞങ്ങൾ ചങ്ക് ഫ്രണ്ട്‌സ് ആണെന്നറിയാം അത് കൊണ്ട് അവര് മൈൻഡ് ചെയ്യാതെ സംസാരിച്ചോണ്ടിരിക്കാണ് അമ്മയും അവരോടൊപ്പമുള്ള സംസാരത്തിലാണ് ഞങ്ങൾ

എല്ലാവരും സംസാരിച്ചിരിക്കുമ്പോൾ ആണ് അനുവും ... മീനുവും അങ്ങോട്ട് വരുന്നത് ...ഞാനവർക്ക് അവരെയും പരിചയപ്പെടുത്തി ...അതിരയോട് മീനുവിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്

ഞങ്ങളെ ഒരുമിച്ച് കണ്ട മീനുവിന്റെ മുഖത്ത് ഒരു പ്രത്യേക ഭാവം വന്നത് ഞാൻ കണ്ടു

💬 Comments

View all comments