Chapter Title : മലർവാടി 3 [Mizmu-The copier]
...
അതിൽ സങ്കടവും ,ദേഷ്യവും ,കുശുമ്പും ,എന്തോ നഷ്ടപ്പെട്ടതുപോലെയും അങ്ങിനെ ഒരു സങ്കര ഭാവം ...
കുറെ നേരം സംസാരിച്ചിരുന്ന് ഞാൻ അവരെയും വിളിച്ച് മന കാണിക്കാം എന്നും പറഞ്ഞു നടന്നു ...ഒരുപാട് കാണാൻ ഉണ്ടല്ലോ .. ഞങ്ങള് നടന്നു തുടങ്ങിയപ്പോ ആതിര എന്റെ കയ്യിൽ കോർത്ത് പിടിച്ചു ...അവൾ കോളേജിലും അങ്ങിനെയാണ് ...മുൻപുള്ള പരിജയം കൊണ്ട് എന്നോട് അല്പം അടുപ്പം കൂടുതലാണ്... അത് ബിനുവിനും അമലിനുമറിയാം
ഞാൻ മുറ്റത്തിന്റെ ഒരറ്റത്തുനിന്നും അവർക്ക് മന കാണിച്ചു കൊടുത്തുകൊണ്ട് നടന്നു ...ഞാനിടക്കൊന്ന് നോക്കിയപ്പോ മീനു ഉണ്ട് വരാന്തയിൽ നഖവും കടിച്ചു എന്നെയും നോക്കി നിൽക്കുന്നു ... അപ്പൊ ആൾക്ക് നല്ല ടെൻഷൻ ഉണ്ട് ... ഞാൻ അത് പതിയെ അതിരയോട് പറഞ്ഞു അവൾ മീനുവിനെ ഒന്ന് നോക്കി എന്നോട് കൂടുതൽ അടുത്തു കൊണ്ട് നടന്നു ... എനിക്കാണെങ്കിൽ ചിരി വന്നിട്ട് നിക്കാനും വയ്യ
ഞാൻ ഞങ്ങളുടെ കുളവും ,പത്തായപ്പുരയും എല്ലാം കാണിച്ചപ്പോ അവർക്കൊക്കെ വലിയ അത്ഭുതം ...ഞാൻ കൈ ചൂണ്ടി കണ്ണെത്താ ദൂരത്തെ നെൽവയൽ കാണിച്ചു അതും ഞങ്ങളുടെ കുടുംബ വകയാണെന്ന് പറഞ്ഞപ്പോ അമൽ തലയിൽ കൈ വെച്ചു ...വയൽ അത്രത്തോളം ഉണ്ട്
പുറം കാഴ്ച കണ്ട് ഞാൻ അവരെ അകത്തെ കാഴ്ച കാണിക്കാൻ അകത്തേക്ക് കൊണ്ടുപോയി ... മച്ചിലെ കൊത്തുപണിയും , മരത്തിൽ പണിത ഭീമൻ തൂണുകളും ,നടുമുറ്റവും ,തട്ടിൻപുറവും ,അവിടത്തെ പഴയ ഓട്ടുപാത്രങ്ങളും എല്ലാം കണ്ട് അവർ അന്തം വിട്ട് നോക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു ...അവരെ നേരെ എന്റെ റൂമിലേക്ക് കൊണ്ടുപോയി ...റൂം
💬 Comments
View all comments