0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.4K

കണ്ട അവർ എന്നെ അത്ഭുദത്തോടെ നോക്കി ...

എന്റെ റൂം അല്പം വലിയ നല്ല വൃത്തി ഉള്ള റൂമാണ് അത് കൊണ്ടാവും

മൂന്നാളും ഒരുപാട് ഫോട്ടോസൊക്കെ എടുത്ത് ഞങ്ങൾ താഴേക്കിറങ്ങി ...

പോകാൻ നേരം എല്ലാവരും വരാന്തയിലേക്ക് വന്നു ...ആതിര എന്നെ വന്നൊന്ന് കെട്ടിപിടിച്ചു ...അതെന്തിനാണെന്ന് എനിക്ക് മനസ്സിലായി ...ഞാൻ മീനുവിനെ നോക്കി ...മുഖത്ത് നല്ല ദേഷ്യമുണ്ട് ...നഖം കടിച്ചുകൊണ്ടിരിക്കാണ് ...ദേഷ്യത്തോടെ ആതിരയെ ആണ് നോക്കുന്നത് ...കണ്ണിൽ അല്പം വെള്ളം നിറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം ... അപ്പൊ എന്റെ പെണ്ണിന് എന്നോട് നല്ല ഇഷ്ട്ടമുണ്ട് ...എന്നാപ്പിന്നെ അതൊന്ന് പറഞ്ഞൂടെ ...ഇല്ല ഒടുക്കത്തെ ജാട ...അതെന്നെ

അമ്മയും അച്ചുവും അവരോട് വീണ്ടും വരണമെന്ന് പറഞ്ഞ് സന്തോഷത്തോടെ യാത്രയാക്കി

അവര് പോയതിന് പിറകെ ഞാൻ എന്റെ റൂമിലേക്ക് പോയി വീണ്ടും കിടന്നു ...

അല്പം കഴിഞ്ഞ് അച്ചു എന്റെ റൂമിലേക്ക് വന്ന് വാതിൽ ചാരി ...എന്നിട്ടെന്റെ അടുക്കൽ കട്ടിലിൽ വന്നിരുന്നു ഒരു കൈമുട്ട് കുത്തി മലർന്നു കിടക്കുകയായിരുന്ന എന്റെ മുഖത്തിന് നേരെ അവളുടെ മുഖം കൊണ്ടുവന്നു ...

അച്ചു : ടാ അഭി ... ആതിരയും നീയും തമ്മിൽ എന്താ ബന്ധം

അഭി : ഞങ്ങള് നല്ല ഫ്രണ്ട്‌സ് ആണ് ...അല്ലാതെന്ത്

അച്ചു : എന്നിട്ട് നിങ്ങളെ നടത്തം അങ്ങിനെ അല്ലായിരുന്നല്ലോ

അഭി : അത് ഞ്ഞാൻ അവളോട് മീനുവുവിന്റെ കാര്യം പറഞ്ഞിരുന്നു ...മീനു അവിടെ ടെൻഷൻ അടിച്ചു നിൽക്കുന്നത് കണ്ടപ്പോ അവളെ വട്ടാക്കാൻ അങ്ങിനെ നടന്നതാ ...

അതും പറഞ്ഞു ഞാൻ ചിരിച്ചു

അച്ചു : അങ്ങിനെയാണേൽ കൊള്ളാം

💬 Comments

View all comments