Chapter Title : മലർവാടി 3 [Mizmu-The copier]
...ഹല്ല ...മീനുവുന്റെ അവസ്ഥ നീ കണ്ടാരുന്നോ...
അവൾ ഒന്ന് മുറുക്കി ചിരിച്ചു കൊണ്ടാണ് ചോദിച്ചത്
അഭി : ഇല്ല ...ടെൻഷൻ അടിച്ചു നില്കുന്നത് കണ്ടിരുന്നു ...എന്താ അച്ചു
അച്ചു : നീ സത്യം പറ ...നീ അവളോട് ഇഷ്ട്ടാണെന്ന് പറഞ്ഞില്ലേ
അഭി : ഇല്ലെടി ... ഞാൻ പറഞ്ഞിട്ടില്ല ..കുളത്തീന്നു ഒരു സൂചന പോലെ പറഞ്ഞിരുന്നു ...അവൾക്കത് മനസ്സിലായിട്ടുണ്ടാവും ... അതിനു ശേഷം എന്നെ കാണുമ്പോ വല്യ ഗൗരവാ ...
അച്ചു : എന്ന അവൾക്ക് നിന്നെ നല്ല ഇഷ്ട്ട ...
അഭി : ചെറുതായിട്ട് എനിക്കും തോന്നി ...ഹല്ലാ നിനക്കെങ്ങനെ മനസ്സിലായി
അച്ചു : എന്റെ പൊന്നേ ... നീയും ആതിരയും കൈ പിടിച്ചു നടക്കുമ്പോ അവളുടെ ടെൻഷൻ ഒക്കെ ഒന്ന് കാണണം ... നഖവും കടിച്ച് നിങ്ങളെ പിറകെ തന്നെ ആയിരുന്നു അവളുടെ കണ്ണ് ... ഒരുപ്രാവശ്യം കണ്ണ് തുടക്കുന്നതും കണ്ടു
അഭി : ഞാൻ അങ്ങിനെ കാര്യമായിട്ട് ഇഷ്ടമൊന്നും പറഞ്ഞിട്ടില്ലല്ലോ .. പിന്നെ എങ്ങനെ ...
അച്ചു : പെണ്ണ് അങ്ങിനെയാടാ ... അവൾക്കു നിന്നെ കണ്ടപ്പഴേ ഇഷ്ട്ടം തോന്നിയിട്ടുണ്ടാവു നിന്നെപ്പോലെ ...നിന്റെ കയ്യീന്ന് ഒരു സൂചന കിട്ടിയപ്പോ ഉറപ്പിച്ചിട്ടുമുണ്ടാവും
അഭി : എന്ന പിന്നെ അതങ്ങ് പറഞ്ഞൂടെ ... അതെങ്ങനാ ഒടുക്കത്തെ ജാട അല്ലെ ...
അച്ചു : ചിലർക്ക് ചില ഇഷ്ട്ടം പറയാൻ പറ്റില്ല അഭി ...പിന്നെ അവര് നഷ്ടപ്പെടുമോ എന്നൊരു പേടി ഉള്ളിലുണ്ടാവും ...ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം ഇല്ലാതായാലോ എന്ന തോന്നലും
അത് പറയുമ്പോ അവളുടെ മുഖം ശെരിക്കും
💬 Comments
View all comments