0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.4K

വാടി

അഭി : അച്ചു നിനക്കാരോടേലും ഇഷ്ടമുണ്ടോ ...

അച്ചു : ഉണ്ട് ...പക്ഷെ ആളെ ചോദിക്കണ്ട ഞാൻ പറയില്ല ...

അഭി : നീ പറ ...ഞാൻ ആ ആളോട് സംസാരിക്കാം ...എന്റെ പൊന്നിനെ ആർക്കാടി ഇഷ്ട്ടപ്പെടാതിരിക്ക

അതും പറഞ്ഞു ഞാനാ കവിളൊന്ന് ചെറുതായി വലിച്ചു ...ആ മുഖം ഒന്ന് തുടുക്കുന്നത് ഞാൻ കണ്ടു

അച്ചു : ആളെ ഞാൻ പറയില്ല ...ഇനി പറഞ്ഞാലും നിനക്ക് അയാളോട് സംസാരിക്കാൻ പറ്റില്ല

അഭി : അപ്പൊ ആള് ജീവിച്ചിരിപ്പില്ലേ

ഞാനൊരു അമ്പരപ്പോടെ ചോദിച്ചു

അച്ചു : പോടാ പൊട്ടാ ...അതൊന്നുമല്ല ... ഹല്ലാ ... നിന്റെ ഇഷ്ട്ടം അവളോട് പറയുന്നില്ലേ

അഭി : അവൾക്കല്ലേ ജാട ...ഇങ്ങോട്ട് പറയട്ടെ

അച്ചു : അവളെ കരയിപ്പിക്കാനോ വിഷമിപ്പിക്കാനോ നിന്നാൽ എന്റെ വിധം മാറും ...പറഞ്ഞേക്കാം

അഭി : ഇതാണെന്റെ അച്ചൂന്റെ പ്രശ്നം ...സ്വിച്ചിട്ട പോലെ ഭദ്രകാളിയാവും ...പിന്നെ എങ്ങിനെ മനുഷ്യൻ പേടിക്കാതിരിക്ക

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ...കൂടെ അവളും ചിരിച്ചു

അച്ചു : എന്നിട്ടെന്താ മോന്റെ പരിപാടി ...

അഭി : ഞാനുമൊന്ന് ജാട ഇട്ടു നോക്കട്ടെ ...

അച്ചു : ഇന്ന് അവൾ പുറത്തുപോയി വന്നിട്ട് ഇങ്ങോട്ട് വന്നിരുന്നോ ?

അഭി : ആ വന്നിരുന്നു ... വാതിൽക്കൽ നിന്ന് എത്തിനോക്കുന്നുണ്ടായിരുന്നു ...ഞാൻ കയ്യോടെ പൊക്കി ...

അച്ചു : ചുമ്മാ അല്ല ...വന്നപ്പോ തന്നെ എന്നോട് പതുക്കെ ചോദിച്ചു അഭിയേട്ടൻ വന്നോന്ന് ...

വന്നു എന്ന് പറഞ്ഞപ്പോ നേരെ മുകളിലേക്ക് വരുന്നത് കണ്ടു ...

💬 Comments

View all comments