0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.5K

ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും വന്നില്ല

അഭി : എടി അച്ചു ...എനിക്ക് ഒരിക്കലും നേരം പോക്കിന് സ്നേഹിക്കാൻ താല്പര്യമില്ല ... എന്നെ ഇഷ്ടമാണെങ്കിൽ അവളെ തന്നെ എനിക്ക് കെട്ടണം ... നീ എന്റെ കൂടെ തന്നെ ഉണ്ടാവും എന്നറിയാം ... പക്ഷെ അച്ഛനും അമ്മയും ... അതാലോചിക്കുമ്പോ ഒരു പേടി

അച്ചു : അതിനല്ലേ മോനെ ഞാൻ ...നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ നീ തന്നെ അവളെ കെട്ടും പോരെ ...

അത് പറഞ്ഞപ്പോ സന്തോഷം കൊണ്ട് തിടുക്കത്തിൽ അവളെ ഞാൻ എന്നിലേക്കടുപ്പിച്ച് അമർത്തി ഒരുമ്മ കൊടുത്തു ... പതിയെ മുഖം മാറ്റിയപ്പോഴാണ് അബദ്ദം മനസ്സിലായത് ...ഞാൻ ഉമ്മ വെച്ചത് അവളുടെ ചുണ്ടിലാണ് ... ചുണ്ടുകൾ അകന്നപ്പോ ഞങ്ങളുടെ ഉമിനീര് നൂൽ പോലെ വലിയുന്നത് ഞാൻ കണ്ടു

അച്ചു കണ്ണടച്ചിരിക്കുകയാണ് ...ഞാൻ പേടിച്ചു... അച്ചൂന് ഇഷ്ട്ടായിട്ടുണ്ടാവില്ല ..അപ്പൊ അടി ഉറപ്പാ

അഭി : അച്ചൂ ...സോറി ...അറിയാതെ

എനിക്ക് അത്ര പറയാനേ പറ്റിയുള്ളൂ

അച്ചു പതിയെ കണ്ണ് തുറന്നു എന്നെ തന്നെ നോക്കികൊണ്ടിരുന്നു ... പിന്നെ പതിയെ ഒന്നും മിണ്ടാതെ ബെഡിൽ നിന്നെഴുന്നേറ്റു ...അവൾക്ക് നല്ല സങ്കടമുണ്ട് ...എനിക്കും നല്ല സങ്കടം വന്നു ..ഞാൻ കരഞ്ഞു ... ഞാൻ ഓടിച്ചെന്ന് റൂമിനു പുറത്തേക്ക് നടക്കുന്ന അച്ചുവിനെ പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു ...ഞാൻ കരഞ്ഞു കൊണ്ട് അവളോട് പറഞ്ഞു

അഭി : അച്ചു ... എനിക്ക് അറിയാതെ പറ്റിയതാടി ...എന്റെ പൊന്ന് പിണങ്ങല്ലേ ...നീ പിണങ്ങിയ എനിക്ക് സഹിക്കാൻ പറ്റില്ല അച്ചു ... സോറി ... ഞാനെന്റെ പൊന്നിന്റെ കാലു പിടിക്ക

💬 Comments

View all comments