Chapter Title : മലർവാടി 3 [Mizmu-The copier]
.. പിണങ്ങല്ലേ അച്ചു
അവൾ പതിയെ എന്നിലേക്ക് തിരിഞ്ഞു ...അവളുടെ കണ്ണും നിറഞ്ഞിട്ടുണ്ട് ...അത് കണ്ടപ്പോ എനിക്ക് വീണ്ടും സങ്കടം കൂടി ... എന്റെ മുഖം ആ കയ്യിൽ കോരിയെടുത്തു ...എന്റെ കണ്ണീർ തുടച്ചുകൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു ...
അച്ചു : സാരമില്ല ...ചേച്ചിടെ കുട്ടി കരയണ്ട ട്ടോ ..
അതും പറഞ്ഞ് അവൾ ഒരു ചെറിയ പുഞ്ചിരിയോടെ മുറിയിൽ നിന്ന് പോയി …
എനിക്കാണെങ്കിൽ നല്ല സങ്കടവും ഉണ്ട് …
പിന്നെ കോളേജിലൊക്കെ പോവാൻ തുടങ്ങി ഒന്നിനും ഒരു ഉഷാറില്ലായിരുന്നു
അങ്ങിനെ കുറേ ദിവസം കടന്നുപോയി ..പക്ഷെ സങ്കടം മാത്രം മനസ്സിൽ നിന്ന് പോയില്ല ... എന്റെ ഉന്മേഷക്കുറവ് കണ്ടിട്ടാണോ അറിയില്ല അമ്മ ഇടക്ക് കാരണങ്ങൾ ചോദിച്ചു കൊണ്ടിരുന്നു
എന്നെ വളരെ സങ്കടപ്പെടുത്തിയത് മറ്റൊന്നായിരുന്നു ...അച്ചു എന്നിൽ നിന്ന് ഒന്നകന്നു നിൽക്കുന്ന പോലെ ...അതെന്നെ കൂടുതൽ തളർത്തി എന്ന് തന്നെ പറയാം ...
മീനു പഴയ ജാട തന്നെ ...പിന്നെ ടീച്ചറാണ് കുറച്ചൂടെ അടുപ്പം കാണിച്ചത് പിന്നീട് ചാൻസ് ഒന്നും കിട്ടാത്തത് കൊണ്ട് ടീച്ചറുമായി ഒന്നും നടന്നില്ല ...മീനുവിനെയും ഞാൻ വല്യ മൈൻഡ് ആക്കിയില്ല ...ഒന്നിനും ഒരു മൂടില്ലായിരുന്നു
പക്ഷെ മീനു എന്നെ ശ്രദ്ദിക്കുന്നത് എനിക്കറിയാമായിരുന്നു ..എനിക്ക് പലപ്പോഴും ഭക്ഷണം വിളമ്പി തരുന്നതുമെല്ലാം അവളായിരുന്നു ...
'അമ്മ എപ്പോഴും എന്റെ അടുത്ത് വന്ന് തലയിൽ കൂടി തലോടി ഇരിക്കും അതായിരുന്നു അപ്പൊ ആ വീട്ടിൽ കിട്ടിയ ഏറ്റവും വലിയ ആശ്വാസം
അനുവിന് അക്ഷയ സെന്ററിൽ ജോലി കിട്ടിയതോടെ അവൾ സെറ്റ് ...രാവിലെ പോകും
💬 Comments
View all comments