0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 88.5K

വൈകീട്ട് വരും ... ഞാൻ വല്ലപ്പോഴുമേ കാണാറ് പോലുമുള്ളു

ഒരു രാത്രി ഞാൻ മുകളിലത്തെ വരാന്തയിൽ ഇരുട്ടത്ത് നിലാവിന്റെ വെളിച്ചത്തിൽ പുറത്തേക്കും നോക്കി നല്ല സങ്കടത്തിൽ ഇരിക്കാണ് ...കുറച്ചു ദിവസമായിട്ട് സങ്കടം മാത്രമേ ഒള്ളു ... അപ്പോഴാണ് മീനു അങ്ങോട്ട് വന്നത്

അവൾ വന്നത് അറിഞ്ഞിട്ടും ഞാൻ ഒന്നും മിണ്ടിയില്ല

എന്റെ കുറച്ചപ്പുറത്ത് അവൾ ഇരുന്നു അല്പം കഴിഞ്ഞ്

മീനു : അഭിയേട്ടാ ...എന്താ മുഖത്തൊരു വാട്ടം

അഭി : ഒന്നുല്ല മീനു ...ഉറങ്ങുന്നില്ലേ ?

മീനു : പോവായിരുന്നു ...അപ്പോഴാ അഭിയേട്ടൻ ഇവിടെ ഇരിക്കുന്നത് കണ്ടത്

അത് തള്ള് ... ഈ ഇരുട്ടത് എന്നെ കാണില്ല ...റൂമിൽ പോയി നോക്കിയിട്ടുണ്ടാവും ...അവിടെകാണാതായപ്പോ ഇങ്ങോട്ട് വന്നതായിരിക്കും

അഭി : അനു എവിടെ ..?

മീനു : അവൾ കിടന്നു ...രാവിലെ ജോലിക്ക് പോവണ്ടേ ..അവൾ നേരത്തെ കിടക്കും

എന്ത് പറ്റി അഭിയേട്ട ഒരു വിഷമം

അഭി : ഒന്നുല്ല മീനു ...മനസ്സിന് ഒരു സുഖവുമില്ല

മീനു : പനിയുണ്ടോ ...മുഖം വെല്ലാതിരിക്കുന്നു

അത് പറഞ്ഞ് അവളുടെ തണുത്ത കൈ എന്റെ നെറ്റിയിൽ വെച്ചു ...എന്നിട്ട് അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു

അഭി  : പനിയൊന്നും ഇല്ലെടി ... എന്തോ ഒരു വയ്യായ്ക

മീനു : മ്മ് ...പനിയില്ല ... ഈ തണുപ്പത് ഇരിക്കണ്ട ...അകത്തു പോയി കിടന്നൂടെ

അഭി : കുറച്ചു കഴിയട്ടെ ... നിനക്ക് ഉറക്കം വരുന്നുണ്ടോ ...നീ പൊക്കോ

മീനു : എനിക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ ഞാൻ ഇങ്ങോട്ട് വരോ ...

അവൾ

💬 Comments

View all comments