Chapter Title : മലർവാടി 3 [Mizmu-The copier]
ചെറിയ ചിരിയോടെ പറഞ്ഞു
അഭി : അപ്പൊ നിനക്കെന്തൊ പറയാനുണ്ടല്ലോ ... പറഞ്ഞോ
മീനു : ഒന്നുല്ല
അഭി : മ്മ്
ഒന്ന് മൂളി നോട്ടം ഞാൻ പുറത്തേക്കാക്കി
മീനു : അഭിയേട്ടന് ആതിരയെ ഇഷ്ട്ടാണോ
അങ്ങിനെ വഴിക്ക് വാ മോളെ ...അപ്പൊ അതാണ് മോളെ പ്രശ്നം
ഞാൻ മനസ്സിൽപറഞ്ഞു... ആണെന്ന് പറയണോ ...അവൾക്ക് വെഷമാവും ... അത് ചെയ്യണ്ട ...അച്ചൂന് കൊടുത്ത വാക്കാ
അഭി : ഇല്ല ... ഞങ്ങള് നല്ല ഫ്രണ്ട്‌സ് മാത്രാ ... എന്തെ മീനു ചോദിക്കാൻ
മീനു : ഹേയ് ...ഒന്നുല്ല ...അങ്ങനെ തോന്നി
അഭി : ഒരാളോട് ഇഷ്ടമൊക്കെ തോന്നിയിട്ടുണ്ട് ...പക്ഷെ ആള് വല്യ മൈൻഡ് ഇല്ല ...ഭയങ്കര ജാടയാ ...
മീനു :അതാരാ
അഭി : ഈ പരിസരത്തൊക്കെ ഉള്ള ആൾ തന്നെ
മീനു : അഭിയേട്ടൻ എന്നെ അല്ലെ ഉദ്ദേശിച്ചത് ?...
അഭി : അതിനു മീനൂന് എന്നോട് ഇഷ്ടമുണ്ടോ ?
അവൾ മിണ്ടിയില്ല
ആതിര ഒന്ന് പ്രൊപ്പോസ് ചെയ്തിരുന്നു ...ഞാൻ വേറെ ഒരാളുടെ കയ്യീന്ന് മറുപടി കിട്ടട്ടെ എന്നിട്ട് പറയാം എന്ന് പറഞ്ഞു ...
ഞാൻ നൈസായിട്ടൊന്ന് തള്ളി
മീനു : ഞാൻ പോണു
അതും പറഞ്ഞു അവൾ എഴുന്നേറ്റു ...നടക്കാൻ തുടങ്ങിയ അവളുടെ കയ്യിൽ ഞാൻ പിടിച്ചു വലിച്ച് എന്റെ നെഞ്ചിലേക്കിട്ട് അവളുടെ അരയിലൂടെ കയ്യിട്ട് എന്നിലേക്കടുപ്പിച്ചു
അവളമ്പരപ്പോടെ എന്നെ തന്നെ നോക്കി
അഭി : എന്തിനാ മീനു ഇങ്ങനെ കളിപ്പിക്കണേ ...എനിക്കറിയ നിനക്കെന്നെ ഇഷ്ട്ടാണെന്ന് ...നിന്റെ അടുത്തുന്നു കേൾക്കാൻ കൊതിച്ചിട്ട ഞാൻ അങ്ങോട്ട്
💬 Comments
View all comments