Chapter Title : മലർവാടി 3 [Mizmu-The copier]
വന്ന് പറയാഞ്ഞത് ...
ഇനിയെങ്കിലും ഒന്ന് പറ പെണ്ണെ ...കേൾക്കാൻ കൊതിയായിട്ടല്ലേ
നിന്നെ ആദ്യം കണ്ടപ്പോ എന്റെ ഉള്ളിൽ കയറിയതാ നീ ... എത്ര നാളായി ഉള്ളിൽ കൊണ്ട് നടക്കുന്നു ...പ്ലീസ് പറയെടി ...ഈ ഏട്ടനോട്
അവളെന്നെ മുറുകെ കെട്ടിപ്പിടിച്ചു എന്റെ നെഞ്ചിൽ ഒരുമ്മ വെച്ചു
മീനു : ഇഷ്ട്ട അഭിയേട്ട ..ഒരുപാട് ഇഷ്ട്ട ... എങ്ങിനെ ഇത്രപെട്ടെന്ന് ഇഷ്ട്ടം തോന്നി എനിക്കറിയില്ല ...പക്ഷെ ഇപ്പൊ എനിക്കെന്റെ ജീവനേക്കാൾ ഇഷ്ടവാ എന്റെ ഈ അഭിയേട്ടനെ ...
അതും പറഞ്ഞു അവളൊരിക്കൽ കൂടെ എന്റെ നെഞ്ചിൽ ഉമ്മ വെച്ചു ...
ഞാനവളുടെ മുഖംപതിയെ ഒന്ന് പൊക്കി
അഭി :എന്നിട്ടെന്തിനാ ഈ ജാഡയൊക്കെ കാട്ടീത്
മീനു : വെറുതെ ... ഞാൻ വന്ന അന്ന് ഏട്ടൻ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിരുന്നു ... ഞാൻ അപ്പൊ വിചാരിച്ചത് എന്താ അറിയോ അഭിയേട്ടാ ...
അഭി : എന്താ എന്റെ മോള് വിചാരിച്ചേ
മീനു : ഈ കോഴിയുടെ ഇടയിലേക്കാണല്ലോ ദൈവമേ ഞാൻ ചെന്ന് കയറിയത് എന്ന് ...
അതും പറഞ്ഞ് ചിരിച്ചു അവൾ എന്റെ നെഞ്ചിലേക്ക് തല താഴ്ത്തി
അഭി : നിന്നെ കണ്ടപ്പോ തന്നെ എന്തോ ഒരു ഇഷ്ട്ടം നിന്നോട് തോന്നി ...എങ്ങനെ ഇത്ര പെട്ടെന്ന് ഒരാളോട് ഇഷ്ട്ടം തോന്നുന്നത് എന്ന് അപ്പൊ ഞാൻ തന്നെ അത്ഭുതപ്പെട്ടു
മീനു : എനിക്കും കണ്ടപ്പോ ചെറിയ ഇഷ്ടമൊക്കെ തോന്നിയിരുന്നു ...പിന്നെ ഏട്ടന്റെ നോട്ടം കണ്ടപ്പോ തോന്നി ...വല്യ കോഴി ആണെന്ന്
അഭി :അപ്പൊ അതാണോ പെണ്ണെ നീ
💬 Comments
View all comments