Chapter Title : മലർവാടി 3 [Mizmu-The copier]
പക്ഷെ നീ ഇപ്പൊ എന്നോട് കാണിക്കുന്നത് ഒരു ചെറിയ പിണക്കമല്ല അച്ചു ...നീ എന്നെ വെറുത്ത പോലെ ഒക്കെ തോന്നുന്നുണ്ട് ... അറിയാതെ പറ്റിയ ഒരു തെറ്റിന് ഇങ്ങനെ ശിക്ഷിക്കണോ ...ഇങ്ങനെ വിഷമിപ്പിക്കാനാണോ അച്ചു ഞാൻ നിന്റെ ജീവനാണെന്നൊക്കെ പറഞ്ഞത് ... നീ എന്നെ എത്ര വേണമെങ്കിലും അടിച്ചോ ഞാൻ നിന്ന് തരാം ...നിനക്ക് സന്തോഷമാവുമെങ്കിൽ ... പക്ഷെ നീ എന്റെ പഴയ അച്ചുവാകണം
അത് പറഞ്ഞതും അവൾ കരഞ്ഞ് കൊണ്ട് അകത്തേക്കോടി
ഞാൻ അൽപനേരം കൂടി അവിടെ ഇരുന്ന് പതിയെ അച്ചുവിന്റെ അടുത്തേക്ക് നടന്നു ...
അവളുടെ റൂമിലാണ് അവൾ ...ഞാനകത്തേക്ക് കയറി ...അവൾ ബെഡിൽ എനിക്കെതിരായി ചെരിഞ്ഞു കിടക്കാണ് ... ഞനവളുടെ അടുത്തു ചെന്ന് ബെഡിൽ ഇരുന്നു
അഭി : അച്ചു ...
അവൾ മിണ്ടിയില്ല ...
...അച്ചു ...എന്തിനാ അച്ചു എന്നോട് പിണങ്ങിയെ ... എന്നോട് പിണങ്ങിയിട്ട് നിനക്ക് സന്തോഷായി നിക്കാൻ പറ്റോ ... നിന്റെ അഭിയെ സങ്കടപ്പെടുത്താൻ പറ്റോ നിനക്ക് ..
ഞാൻ അവളെ പിടിച്ചു എന്റെ ഭാഗത്തേക്ക് തിരിച്ചു ...അവളുടെ മുഖം കണ്ട എനിക്ക് ശെരിക്കും സങ്കടായി ... കരഞ്ഞ് കലങ്ങിയ കണ്ണുകൾ ..മുഖമൊക്കെ ചുവന്നിരിക്കുന്നു ...
അഭി : എന്താ അച്ചു ... എന്റെ പൊന്നിനെ അത്രക്ക് ഉപദ്രവിച്ചോ ഞാൻ ...അറിഞ്ഞ് കൊണ്ട് എന്റെ അച്ചുവിന്റെ മേൽ ...
അത് പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അച്ചു എഴുന്നേറ്റ് എന്റെ വാ പൊത്തി
അച്ചു : എന്റെ പൊന്ന് ഒരു തെറ്റും ചെയ്തിട്ടില്ല ... ഈ ചേച്ചിയെ ജീവനോളം സ്നേഹിച്ചിട്ടല്ലേ
💬 Comments
View all comments