Chapter Title : മലർവാടി 3 [Mizmu-The copier]
കാരണം ടീച്ചർക്കും എന്നോട് കാര്യമായി ഒന്നിനും പറ്റിയില്ല...
ടീച്ചറോട് മീനുവിന്റെ കാര്യം പറയാൻ കുറെ ശ്രമിച്ചു എങ്കിലും എനിക്കതിനു പറ്റുന്നില്ലായിരുന്നു...
മീനുവിന്റെ കാര്യം അച്ചുവിനോട് പറയാൻ കുറെ നോക്കി ...പക്ഷെ അവൾ എന്നിൽ നിന്ന് പതിയെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു ... എല്ലാവരും ഉള്ളപ്പോൾ അവൾ നല്ല പോലെ സംസാരിക്കും ..ഒറ്റക്ക് അവൾ എന്തെങ്കിലും പറഞ്ഞ് ഒഴിയും
അങ്ങിനെ സന്തോഷവും സങ്കടവും കലർന്നായിരുന്നു ദിവസങ്ങൾ മുന്നോട്ട് പോയത്
അങ്ങനെ ഒരു ദിവസം ഞാൻ കോളേജിൽ പോയില്ല ... ടീച്ചറും അനുവും ജോലിക്ക് പോയി ...
അമ്മയും മീനുവും അമ്മാവന്റെ വീട്ടിലേക്ക് പോയി ...ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ടീച്ചറും ,അനുവും, മീനുവും ഞങ്ങളുടെ വീട്ടുകാരായി മാറിയിരുന്നു
ഞാൻ ചാരുപടിയിൽ ഇരിക്കുമ്പോ ഫോൺ വിളിച്ചോണ്ട് അച്ചു അങ്ങോട്ട് വന്നു ...ഫോൺ വിളിച്ചു കഴിഞ്ഞപ്പോ ...ഞാൻ അവളെ വിളിച്ചു
അഭി : അച്ചൂ ...
അച്ചു :മ്മ് ...
അഭി : എന്നോട് വെറുപ്പാ ലെ എന്റെ അച്ചൂന് ...
എന്റെ കണ്ണ് നിറഞ്ഞു ...
അന്നറിയാതെ പറ്റി പോയതല്ലേ ... ഞാൻ അപ്പഴേ കരഞ്ഞ് മാപ്പു പറഞ്ഞില്ലേ അച്ചു ...നീ ഇങ്ങനെ ഒരു അകൽച്ച കാണിക്കുമ്പോ ചങ്ക് പൊളിയുന്ന വേദനായാടി ...എത്ര ദിവസായി അറിയോ രാത്രി ഇരുന്ന് കരയുന്നു ...അതും ആലോചിച്ച് ...
ഈ ലോകത്ത് ആര് പിണങ്ങിയാലും എനിക്ക് ഒരു പ്രശ്‌നവുമില്ല ...നിന്നോട് പിണങ്ങിയാൽ ഏറിയാൽ രണ്ടു ദിവസം അതിനപ്പുറത്തേക്ക് നമുക്ക് രണ്ടാൾക്കും മിണ്ടാതിരിക്കാൻ കഴിയില്ല ..അത് വാശി കൊണ്ടാണെന്ന് നമുക്ക് രണ്ടാൾക്കുമറിയാം ...
💬 Comments
View all comments