Chapter Title : മലർവാടി 3 [Mizmu-The copier]
കൊണ്ട ഞാൻ കല്യാണം പോലും വേണ്ട എന്ന് പറഞ്ഞത് ... എനിക്ക് നിന്നെ വേറെ ആർക്കും വിട്ട് കൊടുക്കുന്നത് ഇഷ്ടമല്ല ... നീ മീനുവിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ നിന്നോട് സമ്മതിച്ചത് നിനക്ക് സങ്കടം ആവാതിരിക്കാനാ ... നിന്നെ എനിക്ക് വേണം അഭി ...എന്റെ എല്ലാമായി ...
അതും പറഞ്ഞു അവൾ ഉറക്കെ കരഞ്ഞു
ഞാൻ ഇടിവെട്ടേറ്റ പോലെ നിന്നു ...ഇതിനെന്ത് മറുപടി കൊടുക്കും ...അച്ചു സങ്കടപ്പെടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല ...പക്ഷെ ഇങ്ങനെ ഒരു ബന്ധം ഞാൻ മനസ്സിൽ പോലും കരുതിയിട്ടുമില്ല ... ഞാൻ സ്നേഹിച്ച മീനു അവളോട് എന്ത് പറയും ...
എനിക്ക് അച്ചുവിനോട് പറയാൻ വാക്കുകൾ ഇല്ലാതായി ... ഞാൻ ഇതുവരെ പഠിച്ച ഒരു പുസ്തകത്തിൽ നിന്ന് പോലും എനിക്ക് മറുപടിക്കുള്ള ഒരു വാക്കു പോലും കിട്ടുന്നില്ല ...
അച്ചു : അഭി ...പൊന്നെ ...അഭി ...
അവൾ എന്നെ വിളിക്കുന്നുണ്ട് ...എന്റെ തലക്കുള്ളിൽ ഒരു തരിപ്പ് മാത്രം ...ഒന്നും കേൾക്കുന്നില്ല ചെവി അടഞ്ഞപോലെ ...അച്ചുവിന്റെ വാക്കു കേട്ട് എന്റെ മൂലമറ്റം വരെ അടഞ്ഞു പിന്നെയല്ലേ ചെവി...
അച്ചു എന്റെ കോളറിൽ പിടിച്ചു കുലുക്കിയപ്പോഴാണ് ഞാൻ എല്ലാം കേട്ട് തുടങ്ങിയത് ...അവളുറക്കെ കരയാണ് ...അവളുടെ വിളിക്ക് മറുപടി കിട്ടാതായപ്പോ അവൾ പേടിച്ചതൊക്കെ സംഭവിച്ചോ എന്നൊരു തോന്നൽ അവൾക്കുണ്ടായിക്കാണും
അച്ചു : അഭി ... ചേച്ചീടെ പൊന്നെ ...ചേച്ചിയെ വെറുക്കല്ലേ ... ചേച്ചിയോട് ഒന്ന് മിണ്ട് ...മിണ്ടാതിരിക്കല്ലേ ...ചേച്ചീടെ പൊന്നേ ...ചേച്ചിക്ക് സഹിക്കാൻ പറ്റൂല അഭി ..പ്ലീസ് ...എന്തെങ്കിലും ഒന്ന് പറ
ഞാൻ അവളുടെ മുഖത്തേക്ക്
💬 Comments
View all comments