0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 87.8K

കേട്ട് ചിരിച്ചു ഞാൻ എന്റെ മുറിയിലേക്ക് പോയി ...

.

കുറച്ച് നേരം കിടന്ന് എഴുന്നേറ്റപ്പോ എന്തോ ഒരു അസ്വസ്ഥത തോന്നി ...തലക്കൊക്കെ ഒരു കനം ... ഒരു ക്ഷീണവുമൊക്കെ പനി ആണൊന്നൊരു സംശയം ...

ആണെങ്കിൽ അച്ചുവിന്റെ നാക്ക് പണി തന്നു ...അതിനു കരിനാക്കുമുണ്ടോ ... ഒരു പുഞ്ചിരിയോടെ ചിന്തിച്ചു

ഞാൻ മുറിയിൽ നിന്നെഴുന്നേറ്റ് നേരെ താഴേക്ക് പോയി എല്ലാവരും കൂടി പൂമുഖത്തു ഇരുന്ന് ഒരു വട്ടമേശ സമ്മേളനമാണ് മീനുവും അമ്മയും സമേളനത്തിൽ ഇല്ല ...ഞാൻ പതിയെ അവിടേക്ക് നടന്നു ...അച്ചു എന്നെ ഒന്ന് നോക്കി അവിടന്നെഴുന്നേറ്റ് എന്റെ നേരെ വന്നു ...

എന്റെ മുഖത്തെ വാട്ടം കണ്ടാവും ...

അച്ചു : എന്താ അഭി ...എന്തുപറ്റി

അഭി : അറിയില്ല ... ഒരു പനിയാണെന്ന് തോനുന്നു ...

അച്ചു : എത്ര നേരാ എന്റെ കുട്ടി വെള്ളത്തിൽ കിടന്നേ ...പിന്നെങ്ങനെ പനി പിടിക്കാതിരിക്കും ... നീ ഡ്രസ്സ് മാറ്റിക്കെ ഹോസ്പിറ്റലിൽ പോവാ

അഭി :വേണ്ട അച്ചു ... ഭക്ഷണം കഴിച്ച് മരുന്ന് കഴിക്കാം.. റൂമിലുണ്ട് ... നാളേക്ക് സെറ്റ് ആവും ...ഇല്ലെങ്കിൽ നാളെ പോവാ

അന്ന് ഭക്ഷണവും കഴിച്ച് ...മരുന്നും കുടിച്ച് ഒറ്റ കിടത്തം ...രാവിലെ അച്ചുവും അമ്മയും വന്ന് വിളിച്ചപ്പഴാ ഉണർന്നത് ... പനിക്കൊരു മാറ്റവുമില്ല ..

പിന്നെ ഹോസ്പിറ്റലിൽ പോയി...അവിടെ ഒരു നാലു ദിവസം കിടന്നു ..ആ നാല് ദിവസം കൊണ്ട് എന്റെ ലഗാന്റെ പാല് ഒഴിച്ച് എല്ലാം ആ തെണ്ടികൾ ടെസ്റ്റ് ചെയ്തു ... സൂചി കുത്തിക്കേറ്റി എന്റെ 2കയ്യും

💬 Comments

View all comments