0%

Chapter Title : മലർവാടി 3 [Mizmu-The copier]

Author : Mizmu-The copier Read All Parts 87.7K

... ആ തോർത്തിങ് താ ...

അതും പറഞ്ഞു തോർത്ത് വാങ്ങി എന്റെ തല തുടക്കാൻ തുടങ്ങി ...

അഭി : അച്ചു ... നീ നേരത്തെ പറഞ്ഞത് എന്താ എനിക്ക് മനസ്സിലായില്ലല്ലോ

അച്ചു : എന്ത്

അഭി : ഹല്ല ... നീ നേരത്തെ പറഞ്ഞില്ലേ ... കക്ഷത്തിലെ ഉത്തരം അങ്ങിനെയെന്തോ അതെന്താ ...

അച്ചു തല തോർത്തുന്നത് നിർത്തി എന്നെ ഒന്ന് നോക്കി ... എന്നിട്ട് എന്റെ നേരെ തോർത്ത് എറിഞ്ഞ് ഒറ്റ നടത്തം

എന്താ സംഭവം എന്ന് എനിക്ക് മനസ്സിലായില്ല

അച്ചു : മോനൊന്നാലോചിക്ക് ... എന്റെ കുട്ടിക്ക് ബുദ്ദിയുണ്ടോ അറിയാല്ലോ ...

അഭി : പറ അച്ചു പ്ലീസ് ...എന്റെ പൊന്നച്ചു അല്ലെ ...

അച്ചു : പോടാ പൊട്ടാ ...

അതും പറഞ്ഞു അവൾ വേഗം വീട്ടിലേക്ക് നടന്നു

ഞാൻ പിന്നേം കുറെ ആലോചിച്ചു ...പിന്നെ അത് ഞാൻ വിട്ടു ...എനിക്കാണെങ്കിൽ ഇങ്ങനെത്തെ സംഗതി കൂടുതലാലോചിച്ചാ തലവേദന എടുക്കും ...

ഞാൻ വീട്ടിലേക്ക് കയറുമ്പോ അടുക്കളയിൽ ഉണ്ട് മീനു നിൽക്കുന്നു...എന്തോ അരിഞ്ഞു കൊണ്ടിരിക്കാന് രാത്രിയിലേക്കാവും ...അവളെന്നെ ഒന്ന് നോക്കി ഉടനെ തന്നെ തല തിരിച്ചു ...അപ്പൊ അവൾക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായിട്ടുണ്ട് ...ഇനി അവിടന്ന് ഒരു മറുപടി കിട്ടണം ...

അഭി : ഇന്ന് മീനൂസ്... സ്പെഷ്യൽ എന്തേലുമുണ്ടോ ?...

അവൾ മിണ്ടിയില്ല ...അത് മാത്രമല്ല മൈൻഡ് പോലും ചെയ്തില്ല

ടീച്ചർ :അവളുടെ സ്പെഷ്യൽ എപ്പോഴും സർപ്രൈസ് ആയിരിക്കും

കുറച്ചു ബാക്കിലിരുന്ന ടീച്ചറാണ് മറുപടി പറഞ്ഞത് ... അത്

💬 Comments

View all comments