Chapter Title : മലർവാടി 3 [Mizmu-The copier]
ഞാൻ വേഗം അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു ... അവൾ തിരിച്ചും തന്നു ...
എന്നിട്ട് എന്റെ കവിളിൽ പിടിച്ചു വലിച്ചിട്ട് അവൾ പറഞ്ഞു
കക്ഷത്തിലുള്ളത് നോക്കാതെ അവൻ ഉത്തരത്തിലുള്ളത് തപ്പാൻ പോയേക്കുന്നു ...
അതും പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ കുളത്തിൽ നിന്ന് വീട്ടിലേക്ക് നടന്നു
എനിക്ക് അവളെന്താ പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല
കക്ഷത്തിൽ ഉത്തരമോ ..അതെന്ത് ഉത്തരം...
ഞാൻ കണ്ണും തുടച്ച് കുറെ ആലോചിച്ചു... അവളെന്താണാവോ ഉദ്ദേശിച്ചത്
എന്നാലും എന്റെ അച്ചു ഇത്രക്ക് പാവാണോ ... എന്നെ ഇത്രക്ക് ഇഷ്ടായിരുന്നോ ...ഇതിനെയാണോ ഞാനീ പേടിച്ചത് ...എന്നോട് പറഞ്ഞതൊക്കെ നല്ല സങ്കടായിട്ട് തന്നെയാ ...അതുറപ്പാ ...പേടിക്കണ്ട... സ്നേഹിക്കാനല്ലേ പറഞ്ഞത് ...ഞാൻ പിന്നെ എന്റെ അച്ചുനെ അല്ലാതെ ആരെ സ്നേഹിക്കാൻ ...അപ്പൊ ഇനി ഒന്നും ഒരു വിഷയമേ അല്ല ...
അത് വേണ്ട ... അച്ചൂനെ അത്ര സിമ്പിളാക്കി കാണണ്ട ...ദേഷ്യം പിടിച്ചാൽ അതിനു പ്രാന്താണ് ... സമീപനം പാലിക്കണം
എന്നാലും മുകളീന്ന് ഉത്തരവ് കിട്ടിയത് കൊണ്ട് ധൈര്യമായി മുന്നോട്ട് പോവാം
അങ്ങനെ ഓരോന്നാലോചിച്ചു വെള്ളത്തിൽ തന്നെ ഇരുന്നു ...കുറെ സമയം കഴിഞ്ഞ് അച്ചു വന്ന് വിളിച്ചപ്പോഴാ സമയം ഒരുപാടായത് ഓർത്തത്
അച്ചു : അഭി നീ അവിടെ എന്താലോചിച്ചിരിക്ക ...സമയം എത്രയായെന്ന് വല്ല പിടിത്തവുമുണ്ടോ
അഭി : ദാ വരുവാ ...
അച്ചു നിക്ക് ..
ഞാൻ അവളെ വിളിച്ചു അവളുടെ അടുത്തേക്ക് വേഗം നടന്നു
അച്ചു : എത്ര നേരായി വെള്ളത്തിൽ കിടക്കുന്നു ...ആ തല തുടക്കഭി ...ഇല്ലേൽ പനി പിടിക്കും
💬 Comments
View all comments