Chapter Title : മലർവാടി 3 [Mizmu-The copier]
ഉണ്ടാവാറുണ്ട് അറിയോ ... അന്ന് ഉച്ചക്ക് ചോറ് തരൂല പറഞ് ന്റെ പൊന്നിനെ പറഞ്ഞയച്ചപ്പോ എത്ര വെഷമം ണ്ടായിന് എനിക്ക്... നീ കുറച്ച് കഴിഞ്ഞ് ചേച്ചി ചോറ് താ എന്നും പറഞ് വരും എന്ന് കരുതി എത്ര കാത്തു ...പിന്നെ നീ അന്ന് മുഴുവൻ പട്ടിണി കിടന്നപ്പോ ഞാൻ എത്ര കരഞ്ഞു അറിയോ ...ന്റെ കുട്ടി പട്ടിണി കിടക്കുമ്പോ ചേച്ചിക്ക് എങ്ങിനെ ചോറ് ഇറങ്ങാ ...ന്റെ പൊന്ന് ഇനി ചേച്ചിയെ പേടിക്കണ്ട ട്ടോ ...സ്നേഹിച്ച മാത്രം മതി ...
ചേച്ചീടെ പൊന്നിന് ...മീനൂനെ ഇഷ്ടാ ...?
അഭി : മ്മ് ... അവളെ ആദ്യം കണ്ടപ്പഴേ എന്തോ ഒരിഷ്ടം തോന്നിയതാ ...
അച്ചു : ചേച്ചിക്ക് ഒരു കുഴപ്പവുമില്ല ... അവൾക്ക് നിന്നെ ഇഷ്ട്ടാണോ ?
അഭി : അറിയില്ല അച്ചു ... ഞാൻ പറഞ്ഞിട്ടില്ല
അച്ചു : പതുക്കെ പറഞ്ഞ മതി ....നല്ല കുട്ടിയ അവൾ ... അവളെ ശല്യം ചെയ്യരുത് ട്ടോ ... അവര് ഇവിടന്ന് പോയ എനിക്ക് നല്ല സങ്കടാവും ...
അഭി : ഇല്ല അച്ചു ... അവൾക്കെന്നോട് ഇഷ്ടമുണ്ടന്ന് തോന്നുമ്പോൾ മാത്രമേ ഞാൻ പറയു
അച്ചു : മ്മ് ... ചേച്ചിടെ കുട്ടിക്ക് വേറെ ആരോടേലും ഇഷ്ടം തോന്നിയിട്ടുണ്ടോ …
അഭി : പണ്ട് പത്താംക്ലാസിൽ പഠിക്കുമ്പോ
അച്ചു : അതെനിക്കറിയാ ... നിനക്കെന്താ മീനുനോട് ഇഷ്ടം തോന്നാൻ കാരണം
അഭി : അറിയില്ല ...ആദ്യം കണ്ടപ്പഴേ അങ്ങിനെ തോന്നി
അച്ചു : ചേച്ചീടെ കുട്ടി ചേച്ചിക്കൊരു ഉമ്മ തന്നെ
💬 Comments
View all comments