Chapter Title : മലർവാടി 3 [Mizmu-The copier]
ഇവിടെ പൊങ്ങിയതും ...നീ കിളിപോയി നിന്നതും ...അവളുടെ മുഖവും എല്ലാം ഞാൻ കണ്ടതാ ... സത്യം പറഞ്ഞോ മോനെ അല്ലെങ്കി അച്ചുവിന്റെ തനി കൊണം നീ കാണും
ആ ഭീഷണിക്ക് മുന്നിൽ എന്റെ എല്ലാ ധൈര്യവും ചോർന്നു ... തല എന്തായാലും പോവും ...അതിനു മുൻപ് ഉള്ളതങ്ങ് പറയാം ...ഞാൻ ശെരിക്കും കരഞ്ഞു
അഭി : അച്ചു ... മീനുവിനെ ഞാനൊന്നും ചെയ്തിട്ടില്ല ...അവളെ കണ്ടപ്പോ മുതൽ എനിക്ക് ഒരിഷ്ടം തോന്നിയതാ ...അത് വെറുതെ ഒരിഷ്ടം അല്ല ...ശെരിക്കും ഉള്ളിൽ തന്നെ തോന്നിയതാ ... എനിക്ക് നിന്നെ പേടിയാ അച്ചു ...അല്ലെങ്കിൽ നിന്നോട് അവര് വന്ന അന്ന് തന്നെ ഞാൻ പറയില്ലേ ...
നിനക്കിഷ്ടമില്ലെങ്കിൽ ഞാൻ അത് മനസ്സിൽ നിന്ന് കളഞ്ഞോളാം ... എനിക്ക് നിന്നെക്കാൾ വലുതല്ല ആരും ... പിന്നെ അവര് വന്നപ്പോ നിന്റെ സന്തോഷം കണ്ട് ഞാൻ എത്ര സന്തോഷിക്കുന്നുണ്ട് എന്നറിയോ ... നിന്നെ സങ്കടപ്പെടുത്തിയിട്ട് എനിക്കൊന്നും വേണ്ട ...
നിനക്കിഷ്ടമില്ലെങ്കിൽ ഒന്ന് പറഞ്ഞ മതി ...ഞാൻ പിന്നെ അങ്ങനെ ഒരു ചിന്ത പോലും മനസ്സിൽ കൊണ്ട് വരൂല
.
അച്ചു പെട്ടെന്ന് എന്റെ കൈ പിടിച്ച് വലിച്ച് അവളിലേക്കടുപ്പിച്ച് എന്നെ കെട്ടിപ്പിടിച്ച് തുരു തുരെ ഉമ്മ വെച്ചു
.
അച്ചു : എന്റെ പൊന്ന് എന്തിനാ ഈ ചേച്ചിയെ പേടിക്കുന്നെ ... ന്റെ കുട്ടി ന്റെ ജീവനല്ലേ ... ഈ കണ്ണ് നിറയുന്നത് ചേച്ചിക്ക് സഹിക്കോ ... തമാശക്ക് ഞാൻ എന്തെങ്കിലും ചെയ്യുമ്പോ എന്റെ കുട്ടിക്ക് വേദനായാൽ തന്നെ ചേച്ചിക്ക് എത്ര വെഷമം
💬 Comments
View all comments