Chapter Title : മലർവാടി 5 [Mizmu-The copier]
...ന്റെ കുട്ടിയെ ചേച്ചിക്ക് അത്രയ്ക്ക് ഇഷ്ട്ടല്ലേ
അഭി : എനിക്കെന്തിഷ്ടക്കേട് ... ഇതെന്റെ ജീവനല്ലേ ..എന്റെ സ്വന്തം അച്ചൂട്ടി
അത് പറഞ്ഞപ്പോ അവൾ കരഞ്ഞ് കൊണ്ട് എന്നെ വന്ന് കെട്ടിപ്പിടിച്ചു കവിളിലും കഴുത്തിലുമൊക്കെ കുറെ മുത്തം തന്നു ...
അച്ചു : എന്റെ അഭീടെ അച്ചുവാ ഇത് ..എന്റെ പൊന്നിന്റെ അച്ചു ...
അഭി : ഇനി എന്ത് വേണേലും ചോദിച്ച മതീട്ടോ ...ഈ ചേച്ചിടെ കുട്ടിയോട് ...ഒരു ഇഷ്ട്ടക്കേടും ണ്ടാവൂല ..
അച്ചു : അതുമതി പൊന്നെ ...സന്തോഷായി ...എന്റെ കുട്ടീടെ ഉള്ളിൽ ഞാനുണ്ടല്ലോ ...ഒരുപാട് സന്തോഷായി
അഭി : ഈ ചേച്ചിയെ എന്റെ ഉള്ളിൽ കൊത്തി വെച്ചതല്ലേ ...അതെങ്ങനെ പോവോ
ഞാൻ ചിരിച്ചു കൊണ്ട് അച്ചൂന്റെ കവിളി തലോടി പറഞ്ഞു ...അവളുടെ മുഖം വിടർന്നു ഒരു ചിരി വിരിഞ്ഞു
അച്ചു : പൊന്നെ ചായ വേണ്ടേ ...ഡ്രസ്സ് മാറ്റി വാ ..ഞാനെടുത്തു വെക്കാം
ഞാനൊന്ന് മൂളി റൂമിലേക്ക് നടന്നു ...അതോടൊപ്പം ആലോചനയിലേക്കും
എന്നെ ജീവനായി കാണുന്ന എന്റെ അച്ചൂനോട് ഞാനെങ്ങനെ പറയും ടീച്ചറുടെ കാര്യം...പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം ...അവളുടെ ഉള്ള് നീറില്ലേ ...എന്റെ അച്ചൂന്റെ മനസ്സ് വേദനിക്കില്ലേ ...അതെനിക്ക് താങ്ങാൻ കഴിയോ ...എന്താ എങ്ങിനെയാ എന്തൊക്കെയാ ചെയ്യേണ്ടേ അറീല ...എനിക്കെന്റെ അച്ചൂനേം ,മീനൂനേം ,ലച്ചൂനേം വേദനിപ്പിക്കാൻ കഴിയില്ല അവരെ പിരിയാനും കഴിയില്ല... എന്ത് ചെയ്യും മീനൂന്റെ കാര്യമല്ലാതെ ആർക്കും പരസ്പരം ഒന്നും അറിയില്ല ...ആലോചിക്കുമ്പോ തന്നെ തല പെരുക്കാണ് ..
റൂമിലെത്തി ഡ്രസ്സ് ഒക്കെ മാറ്റി ബെഡിലേക്കു കിടന്നു വീണ്ടും ആലോചനയിലേക്ക് വീണു
എങ്ങിനെയെങ്കിലും
💬 Comments
View all comments