0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 32.3K

ഇലക്കും മുള്ളിനും കേടില്ലാതെ തീർക്കണം ...പക്ഷെ എങ്ങിനെ ...ഇതറിഞ്ഞാൽ അച്ചു ലച്ചൂനെ പുറത്താക്കോ ...അതും വലിയ പ്രശ്നമാണ് ...അച്ചുവിന്റെ കാര്യം അവരോട് പറഞ്ഞാലോ ...അത് വേണ്ട .. അവരെന്റെ അച്ചൂനെ മോശക്കാരിയാക്കും ...അത് എനിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല ...മീനുവാണെങ്കിൽ ഇപ്പൊ ഞാനാണവളുടെ ലോകം അത്രക്ക് ഇഷ്ട്ടാണ് അവൾക്കെന്നെ ...ലച്ചുവിന്റെ അവസ്ഥയും മറിച്ചല്ല അവൾക്കും ഞാനില്ലാതെ പറ്റില്ല ... ഇവരാരുമില്ലാതെ എനിക്കും പറ്റില്ല ...ആരോട് പറയും ...ഇതൊക്കെ ഉള്ളിൽ കിടന്ന് നീറാൻ തുടങ്ങിയിട്ട് കുറേ ആയി ...എന്നാ എല്ലാരേം ഒന്ന് അറിവോടെ സ്നേഹിക്കാൻ പറ്റാ ...അതോ എല്ലാരും എന്നെ വെറുക്കോ ...

ആലോചിച്ചിരിക്കുമ്പോ ആണ് അച്ചു ചായയുമായി റൂമിലേക്ക് വന്നത് ...അവൾ ചായ എടുത്തു വെക്കാം എന്ന് പറഞ്ഞത് ഞാൻ മറന്നു ...തലയിലാകെ ഈ ഒരു ചിന്ത അല്ലെ ഒള്ളു ...

അച്ചു : പൊന്നെന്താ ചായ കുടിക്കാൻ വരാഞ്ഞേ ...തണുക്കൂലേ അപ്പൊ ഞാനിങ് കൊണ്ട് വന്നു

അഭി : അത് ഞാൻ മറന്നു ലച്ചു ...

അച്ചു : എന്താ നല്ല ആലോചനയിലാണല്ലോ ...മുഖത്തൊരു വെഷമം .. എന്താ എന്റെ കുട്ടിക്ക്

അഭി : ഒന്നുല്ലടാ ...വെറുതെ ഓരോന്ന് ആലോചിച്ചതാ

അച്ചു : എന്തോ വെഷമം ന്റെ കുട്ടിന്റെ ഉള്ളിലുണ്ട് ...ഞാനാണോ

അഭി : ന്റെ പൊന്ന് എനിക്ക് സന്തോഷല്ലേ ... ന്റെ ചക്കരല്ലേ ...ഈ അച്ചൂട്ടി

ഞാനവളുടെ കവിളി പിച്ചിക്കൊണ്ട് പറഞ്ഞു

അച്ചു : എന്തോ ഉണ്ട് ...അതാ മുഖത്ത് എനിക്ക് കാണാട്ടോ

ഞാൻ അവളെ പിടിച്ച് എന്റെ നെഞ്ചിലേക്കിട്ട് പതിയെ ആ കവിളിൽ

💬 Comments

View all comments