0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 31.1K

അഭി : അതെ ...അതാ നല്ലത്

ടീച്ചറോട് അവൾക്ക് അല്പം കൂടെ സ്നേഹം നിറച്ചു കൊടുക്കുന്നത് ഭാവിയിൽ എനിക്ക് കുറച്ചെങ്കിലും ഉപകാരം കിട്ടാൻ സാധ്യത ഉണ്ട് ...ഇനി ഇപ്പൊ ബുദ്ദിക്ക് കളിച്ചില്ലെങ്കി പണി പാളും …

ഞാൻ അടുക്കളയിലേക്ക് കയറി ചുറ്റും ഒന്ന് നോക്കി ...ആരും ഇല്ല ...വാതിൽക്കൽ നിൽക്കുന്ന അച്ചുവിനെ പിടിച്ചു ഉള്ളിലേക്ക് കയറ്റി ചുമരിലേക്ക് ചാരി നിർത്തി എന്റെ മുഖം അവളുടെ മുഖത്തിനടുത്തേക്ക് അടുപ്പിച്ചു ...അച്ചു എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുന്നു ..ആ മുഖത്ത് അല്പം നാണവും ഒരു പുഞ്ചിരിയും വിരിഞ്ഞു ...ഞാൻ വീണ്ടും മുഖം അടുപ്പിച്ചപ്പോൾ അവൾ പതിയെ കണ്ണുകളടച്ചു ...ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന് അവൾക് മനസ്സിലായി ...ഞാൻ പതിയെ ആ ചുണ്ടുകൾ എന്നിലേക്ക് വലിച്ചെടുത്തു ...അവളൊന്ന് വിറച്ചുകൊണ്ട് എന്നിലേക്ക് അടുത്ത് കൈ രണ്ടും എന്റെ പുറകിലേക്കിട്ട് എന്നെ അവളിലേക്ക് അടുപ്പിച്ചു ...അൽപ നേരത്തിനു ശേഷം ഞാൻ ചുണ്ടുകൾ വിട്ട് കവിളിൽ നല്ലൊരു ഉമ്മയും കൊടുത്തു അവളുടെ മുഖത്തേക്ക് നോക്കി ...മുഖം നല്ല വിടർന്ന് ചുവന്ന് സന്തോഷത്തോടെ നിൽക്കുന്ന എന്റെ അച്ചു ...കണ്ണിൽ അല്പം വെള്ളം നിറഞ്ഞിട്ടുണ്ട് ...ആ മുഖം കണ്ടതും എന്റെ മനസ്സ് നിറഞ്ഞു ...ഞാനൊരു പുഞ്ചിരിയോടെ അകത്തേക്ക് തിരിഞ്ഞതും അച്ചു എന്റെ കയ്യിൽ പിടിച്ചു

അച്ചു : എന്താ എന്റെ കുട്ടിക്ക് പറ്റിയത്

എന്റെ കവിളിൽ തലോടി സന്തോഷത്തോടെയാണ് അവളെന്നോട് ചോദിച്ചത്

അഭി : ഒന്നുല്ലടാ ... ഇഷ്ട്ടായിലെ

അച്ചു : ഇഷ്ട്ടായിലെന്നോ ... ഒരുപാട് ഇഷ്ട്ടായി ..എത്രയായി കൊതിക്കുന്നു അറിയോ

നിനക്ക് ഇഷ്ട്ടായില്ലെങ്കിലോ എന്ന് കരുതി ചോദിക്കാഞ്ഞതാ

💬 Comments

View all comments