0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 30.1K

...എന്താ കാര്യം

അപ്പൊ അവളെ പൊക്കിയിട്ടില്ല ഭാഗ്യം ..ഇവള് കണ്ടിട്ട് മാത്രമേ ഒള്ളു

അഭി : എടീ ...ടീച്ചർ മീനുവിന്റെ കാര്യം ചോദിക്കാൻ വന്നതാ ..ചോദിച്ചപ്പോ ഞാൻ പറഞ്ഞു എനിക്കിഷ്ട്ടമാണെന്ന് അത്രേ ഒള്ളു

ഹൗ ..ഭാഗ്യം നുണയുടെ യന്ത്രം കറക്റ്റ് വർക്കിംഗ് ആണ് ...ഇനി പ്രശ്നമില്ല

അച്ചു : അതിനെന്തിനാ അവള് കരഞ്ഞത്

അഭി : എന്റെ കുട്ടീടെ ഭാഗ്യമാണ് എന്നൊക്കെ പറഞ്ഞു ...പിന്നെ അച്ചു സമ്മതിച്ചോ ചോദിച്ചു ...നീ സമ്മതിച്ചു എന്ന് പറഞ്ഞപ്പോ ടീച്ചർക്ക് നല്ല സന്തോഷായി ...അപ്പൊ സന്തോഷം കൊണ്ട് കരഞ്ഞതാ

അച്ചു : ആണോ ...പാവം ലച്ചു ... ഞാൻ പറഞ്ഞില്ലേ അവൾക്ക് കുഴപ്പമൊന്നും ഉണ്ടാവൂലെന്ന് ..ലച്ചു ജീവിക്കുന്നത് തന്നെ അവർക്ക് വേണ്ടിയാ

അഭി : നീ സമ്മതിച്ചു എന്ന് പറഞ്ഞപ്പഴാ ...ഒരുപാട് സന്തോഷായത്

അച്ചു : ആണോ ...അവൾ പാവമാണഭി...അതിനു സ്നേഹിക്കാൻ മാത്രേ അറിയൂ ... ഞാൻ ഇപ്പൊ തന്നെ അവളോട് പോയി പറയാ ...

അതെ സ്നേഹിക്കാൻ മാത്രേ അറിയൂ ...ആ സ്നേഹം കൊണ്ടാ ഞാനീ പെടാപാട് മുഴുവൻ പെടുന്നത് ...

അച്ചു ഇനി ഇപ്പൊ അവളുടെ അടുത്തേക്ക് പോവോ ...ദൈവമേ അത് പണിയാവൊല്ലോ .. ഇവളിപ്പോ പോയ ടീച്ചർക്ക് ഒന്നും മനസ്സിലാവാതെ അത് വല്ല മണ്ടത്തരവും പറയും ..അത് എട്ടിന്റെ പണിയാവും

അഭി : ഇപ്പൊ ഒന്നും പറയണ്ട ലച്ചു ...ടീച്ചർ ഇങ്ങോട്ട് വന്ന് ചോദിക്കട്ടെ ...നിന്റെ സമ്മതം എന്തായാലും കിട്ടി എന്ന് അറിയാലോ ...ഇപ്പൊ ആ സന്തോഷത്തിലായിരിക്കും ...

അച്ചു : അത് ശെരിയാ ...പിന്നെ ചോദിക്കാ

💬 Comments

View all comments