0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 29K

..അതങ്ങ് പള്ളി പോയി പറഞ്ഞ മതി ...അച്ചു,മീനു രണ്ടാളേം ഞാൻ സങ്കടപ്പെടുത്തില്ല ..പിന്നെ എന്ത് കോപ്പയിരിക്കും പറയാനുള്ളത് ... ഈ സർപ്രൈസ് എനിക്ക് തീരെ ഇഷ്ട്ടമല്ല ...അതാലോചിച്ചാൽ തന്നെ എനിക്ക് തലവേദന വരും ...നാളേക്ക് വെക്കണോ ..അങ്‌ചോതിച്ചാൽ പോരെ ... ഒലക്ക ...എന്റെ ഈ ദിവസം പോയി

പിന്നെ കുളിക്കുമ്പോഴും അത് തന്നെയായിരുന്നു ചിന്ത ...

കുളിയൊക്കെ കഴിഞ്ഞ് ഞാൻവീട്ടിലേക്ക് ചെന്നപ്പോ അച്ചു ഉണ്ട് എന്നെ തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്നു ...ഞാനാദ്യം ഇവളെന്താ ഇങ്ങനെ നോക്കുന്നത് എന്ന് ചിന്തിച്ചു ..

പെട്ടെന്ന് തന്നെ എന്റെ മനസ്സിലേക്ക് ടീച്ചറുടെ കാര്യം ഓർമ്മ വന്നു ...അവളെ പൊക്കിയോ...അപ്പൊ ഞാൻ തീർന്നു ..ഇല്ല ..കയ്യിൽ ഉലക്കയൊന്നും കാണുന്നില്ല ..എന്നാലും കാര്യമായി എന്തോ ഉണ്ടല്ലോ ...സാദാരണ അവളെന്തേലും കണ്ടുപിടിച്ചാലാണ് ഇങ്ങനെ നോക്കാറ് ..അപ്പൊ എന്തോ ഉണ്ട് ...നേരിടുക തന്നെ ..ഞാൻ സാദാരണ പോലെ അകത്തേക്ക് കയറിയതും

അച്ചു : അഭി ...ഒന്ന് നിന്നെ

അഭി : എന്താ അച്ചു ..എന്ത് പറ്റി

അച്ചു : നീ വല്യ ആലോചനയിലാണല്ലോ ...എന്താ കാര്യം

അഭി : എന്താലോചന ...ഒന്നുമില്ല

അച്ചു : ലച്ചു എന്തിനാ നിന്റെ അടുത്ത് വന്നത്

ആ ചോദ്യം കേട്ടതോടെ എന്റെ കയ്യും കാലും വിറച്ചു

അഭി : വെറുതെ ...ഒന്നുല്ല

ലച്ചു : അഭി കള്ളം പറയല്ലേ ...അവള് വെപ്രാളപ്പെട്ട് നിന്റടുത്തേക്ക് ഓടി വരുന്നത് ഞാൻ കണ്ടതാ ...അവള് കരഞ്ഞപോലെ തിരിച്ചു വരുന്നതും ഞാൻ കണ്ടു ...ഇവിടെ വന്ന് മുഖമൊക്കെ കഴുകിയാ അകത്തേക്ക് പോയത് ...സത്യം പറ അഭി

💬 Comments

View all comments