0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 29K

ടീച്ചർ : പൊന്നെ എന്നോട് ദേഷ്യം ഒന്നും വെക്കല്ലേ ട്ടോ ...അപ്പോഴത്തെ ബുദ്ദിമോശം കൊണ്ട് പറഞ്ഞതാ ...അല്ലാതെ എന്റെ പൊന്നും കുടത്തിനെ ഞാൻ വേദനിപ്പിക്കോ ...

അഭി : അതെനിക്കറീലെ ...എനിക്കീ പൊന്നിനോട് ഒരു ദേഷ്യവും ഇല്ലാട്ടോ ... എന്റെ മുത്തല്ലേ ഇത്

ടീച്ചർ : മറക്കാൻ എന്റെ പൊന്ന് പറഞ്ഞപ്പോ എത്ര വേദനിച്ചു അറിയോ ...ഓരോ ദിവസും കഴിയുമ്പോ ഇഷ്ട്ടം കൂടി വരാ എനിക്ക് ...ഈ ഭൂമിയിൽ രണ്ട് കൂടെപ്പിറപ്പിനെ അല്ലാതെ എല്ലാം എന്നിൽ നിന്ന് ദൈവം തിരിച്ചെടുത്തു ...അന്ന് ദൈവത്തോട് ഒരുപാട് ചോദിച്ചിരുന്നു ഇങ്ങനെയൊക്കെ ചെയ്യാൻ ഞാനെന്ത് തെറ്റാ ചെയ്‌തെന്ന് ...അതിനുള്ള മറുപടി ഇപ്പൊ എനിക്ക് കിട്ടി ...അതിനു പകരമായി സ്നേഹിക്കാൻ മാത്രം അറിയണ ഈ പൊന്നും കുടത്തിനെ തന്നില്ലേ ... ഇതിലും വലിയ സന്തോഷം എനിക്കെന്താ വേറെ

ഞാനവളുടെ കവിളിലും നെറ്റിയിലും അമർത്തി ഉമ്മ വെച്ചു

അഭി : എന്റെ മുത്ത് ചെല്ല് ...ഞാനൊന്ന് കുളിക്കട്ടെ ...മുഖമൊക്കെ കഴുകിയിട്ട് അകത്തേക്ക് കയറിയ മതി ട്ടോ ...അല്ലെങ്കിൽ കുറെ ചോദ്യം വരും ...അച്ചു കാണണ്ട

ടീച്ചർ : മ്മ് ...പൊന്നെ എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ...ഇപ്പൊ വേണ്ട പിന്നെ ...പക്ഷെ എന്നോട് ദേഷ്യപ്പെടരുത് ...നാളെ പോവുമ്പോ ചോദിക്ക

ഇത് പറഞ്ഞപ്പോ ടീച്ചറുടെ മുഖം അല്പം ഗൗരവത്തിലായിരുന്നു ...കാര്യമായ എന്തോ ആണ് എന്ന് എനിക്ക് മനസ്സിലായി

അഭി : എന്താ കാര്യം ഇപ്പൊ ചോദിച്ചോ ...

ടീച്ചർ : ഇപ്പൊ അല്ല ...നാളെ പുറത്തൂന്ന് പറയാം

ഞാൻ മറുപടി ഒന്നും കൊടുത്തില്ല...എന്നാലും എന്തായിരിക്കും ...ഇനി ഒളിച്ചോടാനാണോ

💬 Comments

View all comments