0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 33.6K

നിന്നോടെല്ലാം പറയാനും വിചാരിച്ചതാ ...അപ്പോഴാണ് നീ എന്നോട് സോറി പറഞ്ഞത് അതിൽ നീ ചെയ്തതിനുള്ള കുറ്റബോധം ഉണ്ടായിരുന്നു ..അപ്പൊ എനിക്ക് തോന്നി നിനക്കു ഞനൊരു ചേച്ചി മാത്രമാണെന്നും ...എന്നെ മറ്റൊരു രീതിയിലും നിനക്ക് കാണാൻ പറ്റില്ലെന്നും ...ആ സങ്കടവും ഞാൻ ചെയ്യുന്നത് തെറ്റാണെന്നും ആലോചിച്ചപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയത് കൊണ്ടാണ് ഞാൻ നിന്നോട് അകലം കാണിച്ചത് ...

ഞാൻ അങ്ങനെ ചെയ്യുമ്പോ നിന്റെ സങ്കടം കണ്ട് എന്റെ നെഞ്ച് വെട്ടിപ്പൊളിക്കണ പോലെ ആയിരുന്നു എനിക്ക് ...ഇനി ന്റെ കുട്ടിനോട് അങ്ങനെ ചെയ്യൂല ട്ടോ ...എന്ത് വന്നാലും സങ്കടപ്പെടുത്തൂല ട്ടോ ന്റെ പൊന്നിനെ ...ഈ ചേച്ചിന്റെ ജീവനാണ് ന്റെ പൊന്ന് ...

കരഞ്ഞ് കൊണ്ടാണ് ലച്ചു എല്ലാം എന്നോട് പറഞ്ഞത് ...അവളുടെ ഉള്ളിലെ വേദന എത്രത്തോളം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസിലായി ...ഞാൻ ബെഡിലേക്ക് കിടന്ന് അവളെ എന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു ...അവളും എന്നെ വരിഞ്ഞു മുറുക്കി നെഞ്ചിൽ കുറെ ഉമ്മ വെച്ചു ...എന്റെ കുട്ടി ,എന്റെപൊന്നു എന്നൊക്കെ പറഞ്ഞു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു ...സന്തോഷം കൊണ്ട് ഞാനൊന്നും കേട്ടില്ല ...അവളെയും സ്നേഹിക്കണം എന്ന് മാത്രം തോന്നി

കുറെ സമയം ഞങ്ങൾ എന്റെ റൂമിൽ അവളെന്റെ നെഞ്ചിൽ കിടന്ന് സംസാരിച്ചു ...രണ്ടു വാക്കു പറയുമ്പോ ഒരുമ്മ തരും പാവം ...ഉമ്മ കൊണ്ട് എന്റെ കവിളും അവളുടെ സന്തോഷം കണ്ട് എന്റെ മനസ്സും നിറഞ്ഞു …

അച്ചു : അയ്യോ അഭി ...നീ ചായ കുടിച്ചില്ലല്ലോ .. അത് തണുത്തിട്ടുണ്ടാവും ...

പെട്ടെന്നോർത്തപോലെ അവൾ ചാടിയെണീറ്റു പറഞ്ഞു

💬 Comments

View all comments