0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 34.6K

സ്നേഹിച്ചേനെ

ടീച്ചറുടെ ആ വാക്കിൽ ഇത്തിരി സ്നേഹവും ചെറിയ ഒരു കുശുമ്പും ഉണ്ടായിരുന്നു

അഭി : ടീച്ചറെന്താ വന്നത് ..

ടീച്ചർ : നാളെ കുറച്ചു നേരത്തെ കോളേജിലേക്ക് പോയാലോ ...എനിക്ക് കുറച്ചു വർക്ക് ഉണ്ട് ..നിനക്ക് ബുദ്ദിമുട്ടാവോ

അഭി : ഹേയ് ...എന്ത് ബുദ്ദിമുട്ട് ...നാളെ നേരത്തെ പോവാലോ

ടീച്ചർ : നീ അതിനു നേരത്തെ എണീക്കോ ...വേണേൽ അലാറം വെച്ചോ ...ഇത്തിരി അർജന്റാ അതുകൊണ്ടാ ബുദ്ദിമുട്ടിക്കണത് ...സോറി ട്ടോ

അഭി : അതൊന്നും കുഴപ്പമില്ല ...ഞാൻ എണീറ്റോളം ..അലാറം ഒന്നും വെക്കേണ്ട ..എന്റെ അലാറമല്ലേ ഈ നെഞ്ചിൽ കിടക്കണത് ...ടീച്ചർ ഇവിടെ സമയം പറഞ്ഞാൽ മതി ..ഒരു മണിക്കൂർ മുന്നേ തന്നെ എന്നെ എണീപ്പിച്ചോളും

അതും പറഞ്ഞു ഞാൻ ചിരിച്ചു ..ഒപ്പം ടീച്ചറും അച്ചു എന്റെ നെഞ്ചിൽ തന്നെ കിടന്ന് എന്റെ വയറിലൊന്ന് നുള്ളി

അച്ചു : എപ്പഴാ ലച്ചു ഇവനെ വിളിക്കണ്ടേ ...സമയം പറഞ്ഞോ ഞാൻ ഇവനെ എണീപ്പിച്ചോളാം ...ഭയങ്കര മടിയനാ

ടീച്ചർ : ഹേയ് അഭി മടിയനൊന്നുമല്ല ...എല്ലാത്തിനും നല്ല ഉഷാറാ ...അവനുടെ ഗുണമുള്ള കാര്യത്തിനാ ഞാൻ നേരത്തെ പോണത് ...അവൻ എണീറ്റോളും

ടീച്ചർ എന്നെ നോക്കിയാണ് അത് പറഞ്ഞത് ..എന്റെ ഉള്ളൊന്ന് കാളി ..ഞാൻ ഇടം കണ്ണിട്ട് അച്ചുവിനെ നോക്കി ...അവൾ ടീച്ചറെ ചെറുതായി കൂർപ്പിച്ചു നോക്കുന്നുണ്ട് ...അപ്പൊ ലച്ചു പെട്ട് ...ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചു ...അതുടനെ വന്നു

അച്ചു : ഇവനെന്ത് ഉപകാരം ലച്ചു ...എന്താ സംഭവം

ടീച്ചർ : ക്ലാസ് ടെസ്റ്റ് ഉണ്ട് അച്ചു ...

💬 Comments

View all comments