Chapter Title : മലർവാടി 5 [Mizmu-The copier]
ഇന്റേണൽ മാർക്ക് കിട്ടാൻ ...മറ്റു കുട്ടികൾ വരുന്നതിനു മുൻപ് അവനു ചോദ്യം കാണിച്ചു കൊടുക്കണം ... ...എന്നോട് കുറെ കെഞ്ചിയതാ ... പാവല്ലേ സഹായിക്കാന്നു വിചാരിച്ചു ...
അതും പറഞ്ഞു ടീച്ചർ ചിരിച്ചു ...
അച്ചു : എന്നാ പിന്നെ ഇവിടന്ന് കാണിച്ചു കൊടുത്താൽ പോരെ
ഇത് അച്ചുവാന് മോളെ ...ടീച്ചർ പെട്ട് .. എന്തിനാ ആവശ്യമില്ലാത്ത കാര്യം പറയാൻ പോയത് ...ഇനി ഉത്തരം പറയാതെ മുങ്ങാൻ നോക്കണ്ട ...ഇത് മൊതല് വേറെയാ...
ഞാൻ മനസ്സിൽ പറഞ്ഞു ...ഉള്ളിൽ പേടി ഉണ്ടെങ്കിലും ഞാൻ ചെറുതായി ഒന്ന് ചിരിച്ചു
ടീച്ചർ : അത് വേറെ ടീച്ചറാ ചോദ്യം തയ്യാറാക്കിയത് ...അപ്പൊ സ്കൂളിൽ ചെന്നാലേ പേപ്പർ കിട്ടൂ ...
അഭി : സരിത മിസ്സ് ആണോ ടീച്ചറെ ..
ഞാൻ വായിൽ കിട്ടിയ ഒരു പേര് പറഞ്ഞു ചോദിച്ചു ...ടീച്ചർ ഒന്ന് പരുങ്ങി അതെ എന്നും പറഞ്ഞു റൂമിൽ നിന്ന് പോയി ...അങ്ങിനെ ഒരു ടീച്ചറേ.. ഞങ്ങളെ കോളേജിൽ ഇല്ല
അച്ചു : മോശായിലെ അഭി ... ലച്ചു എന്ത് വിചാരിച്ചു കാണും ...എനിക്കാകെ എന്തോ പോലെ ആയി ...നീ എന്തിനാ പിന്നേം എന്നെ ഇവിടെ കിടത്തിയത് ...
എന്റെ നെഞ്ചിൽ ഉമ്മ വെച്ചുകൊണ്ട് അച്ചു ചോദിച്ചു
അഭി : എന്റെ അച്ചൂട്ടിക്ക് സങ്കടായ പോലെ തോന്നി ...അതെനിക്ക് സഹിക്കോ പൊന്നെ...ഈ മുഖം വാടിയപ്പോ ചെയ്തതാ ...അപ്പൊ ടീച്ചർ എന്ത് വിചാരിച്ചാലും എനിക്ക് പ്രശ്നമില്ല ...
അച്ചു : എന്നാലും അവളുടെ മുന്നീന്ന് അങ്ങിനെ ച്യ്തപ്പൊ എന്തോ പോലെ ...
💬 Comments
View all comments